പോയ് പൈക്കളേ കൊണ്ടു വാ,
ഡീ നദിയ്ക്കക്കരെ നിന്നും
പോയ് പൈക്കളേ കൊണ്ടുവാ!
നനഞ്ഞ് നുരഞ്ഞലറും പടിഞ്ഞാറന്‍ കാറ്റില്‍
ഒറ്റയ്ക്ക് പോയിതാപ്പെണ്‍കൊടി.
പടിഞ്ഞാട്ട് നിന്നും ഒഴുക്കേറിക്കര
കവിഞ്ഞ്, മണല്‍പ്പരപ്പേറിപ്പുഴ
കണ്ണെത്തുന്നിടം വരേയ്ക്കും.
താണിറങ്ങിയ കൊടുംമഞ്ഞില്‍ മൂടിപ്പോയ് ഭൂമി
മടങ്ങി വന്നില്ലൊരിക്കലുമവള്‍ പിന്നെ.
കടലില്‍ മീന്‍വലയ്ക്കും മീതെ,
എന്താണത്, കളയോ മത്സ്യമോ
ഒഴുകിപ്പരക്കും കൂന്തലോ?
സ്വര്‍ണമുടിച്ചുരുളോ അതോ
മുങ്ങിച്ചത്ത പെണ്ണിന്‍ മുടിക്കെട്ടോ!
ഡീ നദിയുടെ ഓളങ്ങളിലിത് വരെയു
മൊരു കോരമത്സ്യം പോലുമിത്രമേല്‍
വെട്ടിത്തിളങ്ങിയിട്ടില്ല...
ക്രൂരമായ്
നുരഞ്ഞുവിശക്കും
പുഴ കടന്നവള്‍
തീരത്തണഞ്ഞു നിശ്ചലം,
കടല്‍ക്കരയൊരു കുഴിമാടം വരെ.
ഇപ്പഴും മുക്കുവര്‍ കേള്‍ക്കുന്നു
ഡീ നദിയ്ക്കക്കരെ അവള്‍
പൈക്കളേ വിളിക്കും സ്വരം !!!!
"Sands of Dee" - Charles Kingsley (From "Alton Lock")
No comments:
Post a Comment