എന്താണ് Gothic Fiction എന്നും Horror Fiction എന്നുമുള്ള സംജ്ഞകളുടെ അര്‍ത്ഥം? രണ്ടും ഒന്ന് തന്നെയാണോ? അല്ലെങ്കില്‍ വ്യത്യാസം എന്ത്? ഇങ്ങനെ പലര്‍ക്കും സംശയമുണ്ട്. ഹാമര്‍ ലൈബ്രറിയുടെ ഒരു പ്രസിദ്ധീകരണത്തിന്‍റെ അവതാരികയ്ക്ക് വേണ്ടി എഴുതിയ ഒരു കുറിപ്പിന്‍റെ ഒരു ഭാഗം ഷെയര്‍ ചെയ്യുന്നു. എന്താണ് ഗോഥിക് ഫിക്ഷന്‍ ? എന്താണ് ഹൊറര്‍ ഫിക്ഷന്‍?
//ഭയം എന്ന വികാരം കലാപരമായി അനുഭവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എഴുതുന്നതാണ് ഭീതിസാഹിത്യം. ഭീകരസാഹിത്യം എന്ന വാക്കും മലയാളത്തില്‍ ഉപയോഗിച്ചു വരാറുണ്ട്. എന്നാല്‍ ഈ വിഭാഗത്തിന് ഇംഗ്ലീഷില്‍ ഗോഥിക് ഫിക്ഷന്‍ (Gothic Fiction), ഹൊറര്‍ ഫിക്ഷന്‍ (Horror Fiction) എന്നിങ്ങനെ രണ്ട് നാമങ്ങള്‍ പ്രചാരമുണ്ട്. പരസ്പരബന്ധിതമാണ് എങ്കിലും ഇവ രണ്ടും ഒന്നല്ല. പ്രാചീനമായ അന്തരീക്ഷം. പ്രകൃത്യാതീതമായ സംഭവങ്ങള്‍. ഉത്കണ്ഠ കലര്‍ന്ന ഭയം ജനിപ്പിക്കുന്ന രചനാരീതി. ഇതാണ് ഗോഥിക് ശൈലി. പണ്ട്, പണ്ട് എന്ന മട്ടില്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയ പേടിക്കഥകളെല്ലാം ഗോഥിക് കഥകളാണ്. പഴമ ഇതിലെ ഒരു പ്രധാനഘടകമാണ്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍, ഭീതി, ഭൂതകാലം, കുറ്റബോധം ഇവയെല്ലാം പ്രകൃത്യാതീതമായ സംഭവങ്ങളിലൂടെ ആവിഷ്കരിക്കപ്പെടാം. ഭാഷയിലും പ്രാചീനമായ ആലങ്കാരികത കാണാം.

എന്നാല്‍ ഹൊറര്‍ സാഹിത്യത്തിന്റെ രീതികളില്‍ ചില വ്യത്യാസങ്ങളുണ്ട്: കലാപരമായി, ഭീതിയുടെയോ നടുക്കത്തിന്റെയോ ബീഭത്സതയുടെയോ പ്രതികരണങ്ങള്‍ തല്‍ക്ഷണം വായനക്കാരിലുണ്ടാക്കുക എന്നതാണ് ഹൊറര്‍ കഥകള്‍ ലക്ഷ്യം വയ്ക്കുന്നത്. പ്രേതങ്ങളോ രക്ഷസ്സുകളോ പോലെ അയഥാര്‍ത്ഥവുമായ ഘടകങ്ങളും മനോരോഗിയായ ഒരു കൊലയാളിയെപ്പോലെ യഥാര്‍ഥമായ ഒരു ഘടകവും ഇവിടെ ഭയത്തിന്റെ സ്രോതസ്സുകളാവാം. ഗോഥിക് സാഹിത്യത്തിന്റെ പ്രാചീനമായ പശ്ചാത്തലത്തില്‍ നിന്ന് വിഭിന്നമായി ദൈനംദിനജീവിത സാഹചര്യങ്ങളായിരിക്കും കഥാപശ്ചാത്തലം, ആവിഷ്കാരത്തില്‍ ഉദ്വേഗത്തിന് ഊന്നല്‍ നല്‍കുന്ന, അലുക്കുകളില്ലാത്ത ഭാഷ ഉപയോഗിക്കുന്നു.//
ഗദ്യരൂപത്തില്‍ ദൈര്‍ഘ്യമുള്ള കഥാഖ്യാനത്തിന് Romance എന്നും Novel എന്നും പേര് നല്‍കിയിരിക്കുന്നത് സമാനമാണ് Gothic Fiction എന്നും Horror Fiction എന്നുമുള്ള നാമകരണം. (അത്ഭുതത്തിനും വീരഗുണത്തിനും പ്രാമുഖ്യമുള്ള ദീര്‍ഘമായ പഴങ്കഥയാണ് റൊമാന്‍സ്. നോവല്‍ സമകാലീനമാണ്. യഥാതഥമാണ്. ഘടനയില്‍ കൂടുതല്‍ സ്വതന്ത്രമാണ്.)
എല്ലാ ഗോഥിക് ഫിക്ഷനും ഹൊറര്‍ ഫിക്ഷന്‍ ആയിരിക്കണം എന്നില്ല. എമിലി ബ്രോണ്ടെയുടെ 'വതറിംഗ് ഹൈറ്റ്സ്', ഷാര്‍ലറ്റ് ബ്രോണ്ടെയുടെ 'ജെയിന്‍ അയര്‍' എന്നിവ ആഖ്യാനത്തിന് ഗോഥിക് ശൈലി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ അവ ഹൊറര്‍ നോവലുകള്‍ അല്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കുറെയേറെ എഴുത്തുകാര്‍ ഗോഥിക് ഫിക്ഷന്റെ പഴമയിലേയ്ക്ക് റിയലിസ്റ്റ് ഫിക്ഷന്റെ ഘടകങ്ങള്‍ കൊണ്ട് വന്നു. അമേരിക്കയില്‍ എഡ്ഗര്‍ അലന്‍ പോ, ആംബ്രോസ് ബിയെഴ്സ്, ഇംഗ്ലണ്ടില്‍ ലോര്‍ഡ് ബുള്‍വര്‍ ലിറ്റന്‍, ആര്‍ എല്‍ സ്റ്റീവന്‍സന്‍, ഫ്രാന്‍സില്‍ മോപ്പസാങ് എന്നിവരാണ് അതിലേയ്ക്ക് ആദ്യശ്രമങ്ങള്‍ നടത്തിയത്. മോപ്പസാങ് പ്രകൃത്യാതീതഘടകങ്ങള്‍ (Supernatural) ഇല്ലാതെ തന്നെ നിരവധി പേടിക്കഥകള്‍ രചിച്ചു. ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോഴേയ്ക്കും എഴുത്തുകാര്‍ Ancient meets modern, Realism v/s Supernaturalism എന്നിങ്ങനെ ഗോഥിക്-ഹൊറര്‍ ഘടകങ്ങള്‍ ഒരുമിപ്പിക്കുന്ന സമീപനം കൈക്കൊണ്ടു. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ശ്രദ്ധിക്കുക. പ്രാചീനമായ ഗോഥിക് നോവലിന്റെയും (ട്രാന്‍സില്‍വാനിയ ഭാഗങ്ങള്‍) Modern Horror Fiction ന്റെയും (കൊഡാക് ക്യാമറയും ഫോണോഗ്രാഫ് റെക്കോര്‍ഡിംഗ് സംവിധാനവും Blood Transfusion നും മറ്റുമുള്ള സമകാലിക ഇംഗ്ലണ്ടിന്റെ ഭാഗങ്ങള്‍) കൃത്യമായ മിക്സിംഗ് ആണത്. മുകളില്‍ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും യഥാക്രമം Gothic Fiction നെയും Horror Fiction നെയും പ്രതിനിധീകരിക്കുന്നു.
May 26 World Dracula Day യാണ്. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടില്‍ വിറ്റ്‌ബിയിലുമെല്ലാം ഈ നോവലിന്റെ ലെഗസി അവര്‍ ആഘോഷിക്കുന്നു. ഈ വര്‍ഷം ഡ്രാക്കുള പ്രസിദ്ധീകരിച്ചിട്ട് 128 വര്‍ഷമാകുന്നു. 1980 ല്‍ Oxford World's Classic പരമ്പരയില്‍ Dracula പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തപ്പോള്‍ പല പാശ്ചാത്യ അക്കാഡമീഷ്യരും അലോഹ്യപ്പെട്ടിരുന്നു. ക്ലാസിക്കുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഈ വെറും "ഹൊറര്‍ നോവലിന് എന്ത് യോഗ്യത?" പാശ്ചാത്യഅക്കാദമിക് ലോകം അതൊക്കെ തിരുത്തിക്കഴിഞ്ഞു. എം എ ഗോഥിക് സ്റ്റഡീസ് ഓഫര്‍ ചെയ്യുന്ന പഠനവകുപ്പുകളില്‍, ഇംഗ്ലീഷ് എം എ പ്രോഗ്രാമുകളില്‍ ഡ്രാക്കുള ഇപ്പോള്‍ Prescribe ചെയ്യുന്നുണ്ട്. നമ്മുടെ ലിറ്റററിരംഗം ഇപ്പോഴും അത്ര കണ്ട് മാറിയിട്ടില്ല.
ഒരു ദിവസം വൈകിയെങ്കിലും ഹാമര്‍ ലൈബ്രറി World Dracula Day ആചരിക്കുന്നു.

No comments:
Post a Comment