ശ്രീനിവാസന്‍റെ ഞാനാദ്യം കണ്ടതായി ഓര്‍മ്മിക്കുന്ന സിനിമ ശ്രീ ബക്കര്‍ സംവിധാനം ചെയ്ത "സംഘഗാന"മാണ്. ഒരു നടന്‍ എന്ന നിലയില്‍ ശ്രീനിവാസന്‍റെ പ്രകടനം ഓര്‍ത്തിരിക്കുന്നു. ഒരു ഗ്രാമീണയുവാവ്. അയാള്‍ വിശ്വസിക്കുന്നു അയാളുടെ ജീവിതത്തില്‍ "ഗൌതമന്‍" എന്നൊരാള്‍ സംഭവിക്കുകയും അയാളുടെ ജീവിതം രക്ഷപെടുത്തുകയും ചെയ്യുമെന്ന്. അയാള്‍ അത് കാത്തിരിക്കുകയും ചെയ്യുന്നു. നാട്ടുകാരും വീട്ടുകാരുമൊക്കെ "ആരാണീ ഗൌതന്‍?" "ആരാണീ ഗൌതമന്‍" എന്ന് നിരന്തരം ചോദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ നഗരത്തിലേയ്ക്ക് പോകുന്നു. ചാര്‍ലി ചാപ്ലിന്‍റെ ട്രാംപിനെപ്പോലെയാണ് അയാള്‍ വേഷം ധരിച്ചിരിക്കുന്നത് എന്ന് ഓര്‍മ്മയുണ്ട്. പണക്കാരും പറ്റിപ്പുകാരുമൊക്കെയായ വിവിധ ഗൌതമന്മാരെ അയാള്‍ കണ്ടെത്തുന്നു, എന്നാല്‍ ഒടുവില്‍ തെരുവിലാണ് അയാള്‍ യഥാര്‍ത്ഥ ഗൌതമനെ കാണുന്നത്, അയാളെപ്പോലെ തന്നെ നിസ്സഹായനായ നിലയില്‍.

ശ്രീനിവാസന്‍ കൈകാര്യം ചെയ്യുമ്പോള്‍ Malayalam Humour at its Best ആണ്. ശ്രീനിവാസന്‍റെ എല്ലാ തമാശകളും മാസ് ജനത്തിന് കത്തണം എന്നില്ല എങ്കിലും പുള്ളി ജനപ്രിയമായ ഇടങ്ങളില്‍ തന്നെയാണ് തന്‍റെ കഴിവുകള്‍ എല്ലാം പ്രയോഗിച്ചിട്ടുള്ളത്. ബഹുജനം കയ്യടിച്ചാര്‍ക്കണമെങ്കില്‍ അതിന്‍റെ നിലവാരം താഴ്ത്തണം എന്ന് പൊതുവേ കരുതപ്പെടുന്നുണ്ട്, എങ്കിലും ശ്രീനിവാസന്‍റെ ഹ്യൂമറില്‍ എപ്പോഴും ഒരു Intelligent ഘടകമുണ്ട്. അയാളുടെ Humour വെറും Joke ആയിരുന്നില്ല, Wit ആയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. Intelligence ന്‍റെ സാന്നിധ്യമാണ് Joke നെ Wit ല്‍ നിന്ന് വേര്‍തിരിക്കുന്നത്. നിരന്തരം ടീവിയിലും കോമഡിഷോകളിലും ഈ സിനിമകള്‍ ലഭ്യമാകുന്നതിന് മുന്‍പൊക്കെ അധികമാരും ശ്രദ്ധിക്കാതിരുന്നതാണ് പക്ഷിനിരീക്ഷകന്‍ ഐസക്കിനോട് വിജയന്‍ പറഞ്ഞത്. തന്‍റെ പുസ്തകത്തിന്‍റെ പ്രകാശനത്തിന് വരണം എന്ന് പറഞ്ഞപ്പോള്‍ "അക്രമം എവിടെയുണ്ട് എങ്കിലും ഞങ്ങള്‍ പാഞ്ഞെത്തും!" എന്നും അസീസ് അവതരിപ്പിക്കുന്ന പോലീസുകാരന്‍--"ജനങ്ങളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ നിങ്ങള്‍ക്കധികാരമില്ല. അതിനാണ് ഞങ്ങള്‍ ഇവിടെയിരിക്കുന്നത്." എന്നും പറയുമ്പോള്‍ ആദ്യം കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിലെ തമാശ ശ്രദ്ധിക്കുകയില്ല. ഗൗരവമുള്ള കാര്യങ്ങള്‍ പോലും ഒരല്‍പം Defamiliarize ചെയ്ത് ശ്രീനിവാസന്‍ അവതരിപ്പിക്കാറുണ്ട്. മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍റെ സംഭാവന എന്ത് എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ --മോശമാണ് എന്ന കാരണത്താല്‍ താന്‍ ചെയ്യാതെ പോയ ഒരഞ്ഞൂറു സിനിമകളാണ് മലയാള സിനിമയ്ക്ക് എന്‍റെ സംഭാവന എന്ന് അദ്ദേഹം പറഞ്ഞത് അത്തരം ഒരു Statement ആണ്.
സിനിമയിലെ പൊളിറ്റിക്സ് മാത്രം തിരയുന്ന തരം വിമര്‍ശനസമ്പ്രദായത്തിന് ഇവിടെ പോപ്പുലാരിറ്റിയുള്ളത് കൊണ്ട് ശ്രീനിവാസന്‍റെ തിരക്കഥാരചനാരീതിയുടെ അസാധാരണമായ "കാണബിലിറ്റി" യുടെ ഈസ്തെറ്റിക്സ്---അവയുടെ Narratological പ്രാധാന്യം ആരും പഠിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് ഞാന്‍ വിചാരിക്കുന്നു. ശ്രീനിവാസന്‍ അതിന് Syd Field നെപ്പോലുള്ളവരുടെ തിരക്കഥാസങ്കേതമൊന്നും പഠിച്ച് ചെയ്യുന്നതായല്ല നമുക്ക് തോന്നുക. നന്നായി കഥ പറയുന്ന മുത്തശ്ശി അത് പഠിച്ചിട്ടല്ല ചെയ്യുന്നത് എന്നത് പോലെയൊരു ഓര്‍ഗാനിക് അറിവ് ശ്രീനിവാസന്‍റെ സ്ക്രിപ്റ്റുകള്‍ക്ക് ഉണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. മേല്‍പ്പറഞ്ഞ ആളുകള്‍ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തിന്‍റെ Dynamics അതില്‍ Embed ചെയ്തിട്ടുണ്ടുതാനും.
എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ള ഒരു Genre എന്ന നിലയില്‍ ഞാന്‍ ശ്രീനിവാസന്‍ ത്രില്ലര്‍ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീനിവാസനെ സത്യത്തില്‍ ആരും ത്രില്ലര്‍ Genre മായി ബന്ധപ്പെടുത്തിക്കാണാറില്ല. ശ്രീനിവാസന്‍ അഞ്ച് ത്രില്ലര്‍ സിനിമകള്‍ എഴുതിയിട്ടുണ്ട്. അതില്‍ അത്ര കണ്ട് Impressive അല്ലാത്തത് "ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍" എന്ന സിനിമയാണ്. അവയുടെ ആധാരം സിഡ്നി പോയ്‌റ്റിയര്‍ സംവിധാനം ചെയ്ത Hanky Panky എന്ന സിനിമയും ഹിച്ച്കോക്കിന്‍റെ North by Northwest മാണ്. ഇത്തരം Adaptation ൻ്റെ കലയിൽ ശ്രീനിവാസൻ പ്രിയദർശൻ്റെയത്ര ശോഭിക്കുന്നില്ല. Analyze This സിനിമയുടെ Adaptation ആയി ഭാർഗവചരിതം എഴുതുമ്പോഴും ശ്രീനിവാസൻ്റെ പതിവ് അനായാസത കിട്ടുന്നില്ല.
"കണ്‍കെട്ട്" ആണ് മറ്റൊരു ത്രില്ലർ. ത്രില്ലറിന്‍റെ ക്ലാസിക് ഘടന തന്നെയില്‍ തന്നെയാണ് ഈ സിനിമയും രചിച്ചിട്ടുള്ളത്. നായകന്‍/നായകര്‍--ഒരു പക്ഷം വില്ലന്‍/വില്ലന്മാര്‍--മറ്റൊരു പക്ഷം---അവര്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല. സിനിമയുടെ ഒരു ഘട്ടത്തില്‍ ഇരു പക്ഷത്തെയും ബന്ധപ്പെടുത്തുന്ന ഒരു Third Party ഇരുവര്‍ക്കുമിടയില്‍ ആവിര്‍ഭവിക്കുന്നു. കണ്‍കെട്ടിന്‍റെ ശ്രീനിവാസന്‍റെ എഴുത്തിന്‍റെ Brilliance കാണാവുന്ന ഒരു സിനിമയാണ്. അവയവ മാഫിയ കൈകാര്യം ചെയ്യുന്ന ഭീകരമായ വില്ലന്‍ ഗാംഗ് ഉള്ള, പേടിപ്പെടുത്തുന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍ അന്തരീക്ഷം വരുന്ന ഒരു പ്രമേയമാണ് അത്. എന്നാല്‍ സിനിമയെ അവിടെയെത്തിക്കാന്‍ ഒരു നഗരത്തിലെ ചെറിയ ഒരു കോളനിയില്‍ താമസിക്കുന്ന ഒരു കൂട്ടം സാധാരണ മനുഷ്യരില്‍ നിന്ന് ആരംഭിക്കാം എന്ന് ശ്രീനിവാസനെ തോന്നിപ്പിക്കുന്നതാണ് എനിക്ക് വളരെ ആകര്‍ഷകമായി തോന്നിയിട്ടുള്ളത്. അരിഷ്ടിച്ച് കഴിയുന്ന ഒരു മജീഷ്യന്‍, അയാള്‍ക്ക് ചുറ്റുമുള്ള ജീവന്‍ തുളുമ്പുന്ന കുറെയേറെ കഥാപാത്രങ്ങള്‍. ഇപ്പോള്‍ ആ സിനിമയുടെ പ്രേക്ഷകര്‍ ഏറ്റവുമധികം ആസ്വദിക്കാറുള്ളതും ആ സിനിമ "ത്രില്ലറില്‍" പ്രവേശിക്കുന്നതിന് മുന്‍പുള്ള ഈ കോളനി ജീവിതത്തിന്‍റെ ഭാഗമായിരിക്കും. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പായ കണ്ടാല്‍ കിടക്കാന്‍ പാകത്തില്‍ വീട്ടിലെത്തുന്ന ഒടുവിലിന്‍റെ വാച്ച്മാന്‍, സാക്ഷരത ക്ലാസില്‍ ആവേശത്തോടെ പോകുന്ന മുത്തശ്ശി, നാപ്പാം ബോംബ് എന്താണ് എന്ന് നിര്‍ദോഷികളായ നാട്ടുകാരുടെയടുക്കല്‍ പൊങ്ങച്ചം പറയുന്ന ഒടുവില്‍, എല്ലാറ്റിനും മേലേ ഇന്ന് ഈ ഓര്‍ത്തിരിക്കാന്‍ തന്നെ കാരണമായ കഥാപാത്രം--കീലേരി അച്ചു. ഇങ്ങനെ കേരളത്തിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മൂലകളില്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ കൊണ്ടാണ് ശ്രീനിവാസന്‍ തനിക്ക് പറയാനുള്ള കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ശോഭനയാണ് ഇവിടെ മേൽപ്പറഞ്ഞ Bridge Character. Stills ഉപയോഗിച്ച് Voice over ഉപയോഗിച്ചു കൊണ്ടുള്ള ഒരു Narrative ശൈലിയാണ് ഫ്ലാഷ്ബാക്ക് അവതരിപ്പിക്കാൻ ഉപയോഗിക്കുന്നത്. മലയാളത്തിൽ പൊതുവെ Comic Thriller അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന Technic നായകൻമാരും വില്ലൻമാരും തമ്മിലുള്ള ഒരു സംഘട്ടനവും ഒടുവിൽ മാത്രം പോലീസ് ജീപ്പ് എത്തി വില്ലൻമാരെ പിടിച്ചു കൊണ്ട് പോകുന്നതുമാണ്. എന്നാൽ “നീതിമേള”” യിൽ തെളിവുകൾ എത്തിക്കുന്നതിന് വേണ്ടി ഒരു Racing Against Time പോലെയൊരു നാടകീയമായ Chase ഉം നീതിമേളയിൽ വില്ലൻ പിടിക്കപ്പെടുന്നതുമാണ് Cimax. യഥാർത്ഥ നിയമ സാഹചര്യത്തിൽ കാര്യങ്ങൾ അത്രകണ്ട് എളുപ്പമല്ല എങ്കിലും ത്രില്ലർ പോലെയൊരു Genre വിലയിരുത്തപ്പെടുന്നത് Improbable ആയ ഒന്നിനെ Probable ആയിത്തോന്നിപ്പിക്കുന്നതിലൂടെ. നീതിമേളയിൽ നടത്തുന്ന പ്രഭാഷണത്തിലൂടെയാണ് ശ്രീനിവാസൻ അത് സാധിക്കുന്നത്.
നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കാരെ ട്രിലജിയാണ് ശ്രീനിവാസന്‍റെ മൂന്ന് ശേഷിക്കുന്ന ത്രില്ലര്‍ ശ്രമങ്ങള്‍. ഈ സിനിമകള്‍ എഴുതാനിടയായ സാഹചര്യത്തെക്കുറിച്ച് തികച്ചും Narratological ആയിത്തന്നെ ശ്രീനിവാസന്‍ മുന്‍പൊരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. പണ്ട് കാലത്ത് ഒരു പാട് ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചിട്ടുണ്ട് എന്നും അവ അനുകരിച്ച് എഴുതാന്‍ ശ്രമിച്ച് ഫലപ്രദമായില്ല എന്നും എങ്കില്‍ ഇവയെ ഹാസ്യവല്‍ക്കരിച്ച് അവതരിപ്പിക്കാം എന്ന് കരുതി എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ത്രില്ലര്‍ സിനിമകളായിരിക്കുമ്പോള്‍ തന്നെ ഡിറ്റക്ടീവ് കഥകളുടെ/സിനിമകളുടെ പാരഡികള്‍ കൂടിയാണ് ഈ ചിത്രങ്ങള്‍. ഒരു Individual എഴുത്തുകാരന്‍ എങ്ങനെയാണ് ഒരു Genre നുള്ളില്‍ ഒരു Sub-Genre രൂപീകരിക്കുക എന്ന് ഈ മൂന്ന് സിനിമകളും ശ്രദ്ധിച്ചാല്‍ മനസിലാക്കാം.
ദാസനും വിജയനും സീ ഐ ഡികളാണ് എന്ന് അനന്തന്‍ നമ്പ്യാര്‍ തെറ്റിദ്ധരിക്കുന്നു എന്നതാണ് ഈ സിനിമയിലെ ഹ്യൂമറിന്‍റെയും ത്രില്ലര്‍ ഘടകത്തിന്‍റെയും Key Point. ദാസനും വിജയനും കടപ്പുറത്ത് വച്ച് വിക്രമനെയും മുത്തുവിനെയും കാണുന്നതും പെട്ടി കൈമാറുന്നതും മറ്റുമായ Moment. അതാണ് പിന്നീട് സിനിമയുടെ ത്രില്ലിനെയും ഹ്യൂമറിനെയും നയിക്കുന്നത്.
ഈ ഫോര്‍മുല വീണ്ടും ശ്രീനിവാസന്‍ ഉപയോഗിക്കുന്നു. പട്ടണപ്രവേശത്തില്‍ യഥാര്‍ഥത്തില്‍ സീ ഐ ഡികള്‍ ആയി മാറിക്കഴിഞ്ഞ ദാസനും വിജയനും യഥാര്‍ഥത്തില്‍ വില്ലന്‍ മറ്റൊരാളാണ് എന്ന് തെറ്റിധരിക്കുകയാണ്. ഇവിടെ തെറ്റിധാരണയുടെ ദിശ മാറിയിട്ടുണ്ട്. ആദ്യസിനിമ പോലെ ഈ ധാരണപ്പിശക് ഇവിടെയും ത്രില്ലിനെയും ഹ്യൂമറിനെയും നയിക്കുന്ന പോയിന്‍റ് ആയിമാറുന്നു.
ഈ ഫോർമുല ഏറ്റവും സങ്കീർണമായി അവതരിപ്പിച്ചിരിക്കുന്നത് അക്കരെയക്കരെയക്കരെയിലാണ്. സത്യൻ അന്തിക്കാടിൽ നിന്ന് പ്രിയദർശനിലേയ്ക്ക് മാറുമ്പോഴുള്ള സമീപനത്തിലെ വ്യത്യാസം ഈ സിനിമയുടെ സ്ക്രിപ്റ്റിംഗിൽ കാണാം. ഗീതയുടെ (അംബികയുടെ) കഥ സത്യൻ അന്തിക്കാട് യൂണിവേഴ്സിനുളളതാണ്. ഇവിടെ ദാസനും വിജയനും കോമിക് വ്യക്തിത്വങ്ങൾ മാത്രമേയുള്ളു. എന്നാൽ നാടോടിക്കാറ്റിലും പട്ടണപ്രവേശത്തിലും ഉപയോഗിച്ച ഫോർമുല ഇരു ദിശകളിലേയ്ക്കും ഇവിടെ ഉപയോഗിക്കുന്നത് കാണാം. ഉദാഹരണത്തിന്---ദാസനും വിജയനും പോള്‍ ബാര്‍ബര്‍ ആണെന്ന് എംബസി ഉദ്യോഗസ്ഥനായ നെടുമുടിയെ തെറ്റിധരിക്കുമ്പോള്‍, യഥാര്‍ത്ഥ പോള്‍ ബാര്‍ബര്‍ നാടോടിക്കാറ്റ്-ലൈനില്‍ മുകേഷിനെയും മണിയന്‍ പിള്ള രാജുവിനെയും സീ ഐ ഡികളായി തെറ്റിധരിക്കുന്നു. എന്നാൽ മുൻസിനിമകളെ അപേക്ഷിച്ച് കിരീടം യഥാർത്ഥ മോഷ്ടാവിൽ നിന്ന് ജഗദീഷ് മോഷ്ടിക്കുന്നതും അയാൾ അത് നേഴ്സിൻ്റെ വീട്ടിൽ ഒളിപ്പിക്കുന്നതും അതിന് വിറ്റ്നസില്ലാതെ അയാള്‍ കൊല്ലപ്പെടുന്നതും മറ്റും ഒരു സീരിയസ് ത്രില്ലര്‍ മൂഡില്‍ തന്നെ കോമിക് പരിവേഷമില്ലാതെ ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. ഈ സിനിമയുടെ ബിഗ് സ്കെയിൽ, സ്ലാപ്പ് സ്റ്റിക് കോമഡിയും വെർബൽ കോമഡിയും അതിൻ്റെ എക്സിക്യൂഷനും Above Average ആണ്, ആ കാലത്തെ മലയാള സിനിമയുടെ Context ൽ (അടിപിടി കഴിയുമ്പോൾ പോലീസ് എത്തുന്ന രീതി തന്നെയാണ്, അമേരിക്കൻ പോലീസ് ആണെങ്കിലും) ഡിറ്റക്ടീവ് കഥകളുടെ പാരഡി എന്ന നിലയിലാണ് ഈ സിനിമകൾ കൂടുതൽ പ്രാധാന്യം നേടുന്നത്.ഇങ്ങനെ Genre Analyse ചെയ്യുമ്പോള്‍ സവിശേഷമായ രചനകളാണ് ഈ ട്രിലജി.
പലരും ശ്രീനിവാസൻ എഴുതിയതാണ് എന്ന് ധരിച്ചിട്ടുള്ള ഒരു ത്രില്ലർ സിനിമയാണ് ആനവാൽ മോതിരം. പക്ഷേ ടി ദാമോദരനാണ് രചന. ശ്രീനിവാസൻ നായകനായി അഭിനയിച്ചതിനാൽ, അടിമുടി ശ്രീനിവാസൻ ശൈലി നിൽക്കുന്നതിനാൽ എത്രത്തോളം ശ്രീനിവാസൻ, എത്രത്തോളം ടി ദാമോദരൻ എന്ന് വായിച്ചെടുക്കുക പ്രയാസം. (സ്വന്തം ശവപ്പെട്ടി സ്വയം വാങ്ങാൻ പോകുന്ന Quintessentially ശ്രീനിവാസൻ Writing എന്ന് പറയാവുന്ന ഒരു രംഗം സിനിമയിലുണ്ട്. “ ഇങ്ങനെയാണെങ്കിൽ സാധാരണക്കാർ എങ്ങനെ മരിക്കും?) Short Time എന്ന അമേരിക്കൻ ത്രില്ലറിൽ നിന്നാണ് കഥ കൈക്കൊണ്ടിരിക്കുന്നത്. പേടിത്തൊണ്ടനായ പോലീസുദ്യോഗസ്‌ഥൻ ചില പ്രത്യേക കാരണങ്ങളാൽ പെട്ടെന്ന് ധൈര്യശാലിയാകുന്ന ഈ ചിത്രത്തിന് “ആനവാൽ മോതിരം” എന്ന ഇന്ത്യൻ Traditional ലെ പേടിയുമായി ബന്ധപ്പെട്ട പേര് കൊടുത്തിരിക്കുന്നതിൽ നിന്ന് മനസിലാക്കാം ഈ സിനിമ Adaptation ൽ കൈവിരിച്ച മികവ്. ശ്രീനിവാസന് വേണ്ടി Tailer made ആയ വേഷമാണ് ഇതിലെ സർക്കിൾ ഇൻസ്പെക്ടറുടേത്. ശ്രീനിവാസൻ്റെ ത്രില്ലർ Outing കളിൽ അത് കൊണ്ടാണ് ഈ സിനിമയും ഉൾപ്പെടുത്തിയത്.
എപ്പോൾ മലയാളം സിനിമയ്ക്ക് “ഹീറോ”” അല്ലാതെ ഒരു “ Protagonist” (നായകത്വമില്ലാത്ത കേന്ദ്രകഥാപാത്രം ) വേണമോ, അപ്പോൾ ഇവിടത്തെ സിനിമാക്കാരുടെ ചോയ്സ് / ശ്രീനിവാസൻ്റെ പോലും ചോയ്സ് ശ്രീനിവാസനായിരുന്നു. ഇതിൽ നിന്ന് മലയാളികളുടെ നായകസങ്കൽപവും പ്രയോറിറ്റികളും മനസിലാക്കാനാകും. നായകനെന്നാൽ പ്രേക്ഷകർക്ക് സ്വയം തിരിച്ചറിയാനുള്ള കണ്ണാടിയാണ്. അതിന് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളി നായകസങ്കൽപത്തിന് യോജിച്ച രൂപങ്ങളാണവർക്ക് പഥ്യം. എന്നാൽ ഒരിക്കലും ജനപ്രിയ സിനിമാ പ്രേക്ഷകർക്ക് അനഭിമതനായ ഒരു കേന്ദ്ര കഥാപാത്രം ആവശ്യമുള്ളപ്പോൾ ---കേരളത്തിലെ ഭൂരിപക്ഷ സൗന്ദര്യ സങ്കൽപങ്ങൾക്ക് പുറത്തുള്ള ശ്രീനിവാസനാണ് പഥ്യം. പതിവായി ശ്രീനിവാസൻ തന്നെ പറയാറുള്ള --ഉയരം കുറവ്, നിറം കുറവ്, സൗന്ദര്യം കുറവ് -- അതിനാൽ ഭൂരിപക്ഷമലയാളി സ്വയം ആ കണ്ണാടിയിൽ കാണാതെ, “ഇതാ ഞാനുമായി ബന്ധമില്ലാത്ത ഒരു വിദൂരസ്ഥനായ മനുഷ്യൻ്റെ കഥ “ കാണാൻ തയ്യാറാകുന്നു. അല്ലെങ്കിൽ മോഹൻലാലോ മമ്മൂട്ടിയോ അഭിനയിച്ച വടക്കുനോക്കിയന്ത്രം നിങ്ങൾ സങ്കൽപിക്കൂ, അത് തികച്ചും ഗൗരവമുള്ള, ഭൂരിപക്ഷ പ്രേക്ഷകനെ അസ്വസ്ഥനാക്കുന്ന/യാക്കുന്ന ഒരു സിനിമയാകുമായിരുന്നു.(ഉച്ചയൂണ് വേളയിൽ കണ്ട് ചിരിക്കാൻ കഴിയുന്ന ഒരു സിനിമയാകുമായിരുന്നില്ല) ചിരിക്കാൻ പ്രേരിപ്പിക്കുന്നത് അത് ശ്രീനിവാസൻ കാസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ടാണ്. ശ്രീനിവാസൻ്റെ അഭിനയത്തിൻ്റെ കോമിക് ബ്രില്യൻസ് തന്നെ മനുഷ്യത്വപരമായി സിനിമയുടെ Limitation ആകുന്നൊരു സന്ദർഭമാണത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീനിവാസന്‍ രംഗം “ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്” എന്ന സിനിമയിലെയാണ്. ഷെഫ് ആയ ബിനോയ് വളരെ Confident ആയ ഒരാളാണ്. അയാളുടെ വ്യക്തിത്വം Culturally വളരെ Significant ആണ്. വളരെ സംസ്കാരസമ്പന്നമായ ഒരു സമൂഹത്തില്‍ പെരുമാറി ശീലമുള്ള ഒരാളാണ് ബിനോയ്. എല്ലാ തൊഴിലും അതിന്‍റേതായ മാന്യതയുണ്ട് എന്നയാള്‍ക്ക് ബോധ്യമുണ്ട്. ചെരിപ്പിട്ട് അകത്ത് കയറിയാല്‍ അലോഹ്യപ്പെടുന്ന ഒരു വീട്ടില്‍, ജോലി ചെയ്യാന്‍ വന്നയാള്‍ ഒപ്പം ഇരുന്ന ഭക്ഷണം കഴിക്കുന്ന സംസ്കാരം ഇല്ലാത്ത ആ വീട്ടില്‍--അമേരിക്കയില്‍ നിന്ന് വന്ന ആ പെണ്‍കുട്ടിയ്ക്ക് ബിനോയിയെ ഒപ്പം ഇരുത്താന്‍ വിഷമമില്ല. രാത്രി വരെ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കുന്ന, ഹുയാങ്ങ് സാങ്ങിനെ പഠിപ്പിക്കുന്നതിന് പകരം ഐ ക്യു നോക്കട്ടെ എന്ന് പറയാന്‍ കെല്‍പ്പുള്ള പ്രബുദ്ധനായ ഹൈസ്കൂള്‍ വിപ്ലവകാരിയ്ക്ക് പോലും അയാളെ ഒപ്പം ഇരുത്താനുള്ള സംസ്കാരം കിട്ടിയിട്ടില്ല. തന്നെ Accept ചെയ്യാന്‍ മനസ്സുള്ള കഥാനായികയ്ക്ക് തന്‍റെ Wavelength assume ചെയ്ത് ---ഒരു പോളിഷ് ക്ലാസിക്ക് ആണ് എന്ന് പറഞ്ഞ് സജസ്റ്റ് ചെയ്യാന്‍ ബോധമുള്ള ബിനോയ്. എന്നാല്‍ അതിബുദ്ധിമാനായ ശ്രീനിവസനറിയാം, താന്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയസിനിമയുടെ ഭൂരിപക്ഷപ്രേക്ഷകന്‍റെ മുന്‍ധാരണ ശരിയാകണം എങ്കില്‍ ഒബ്റോയ് ഷെറാട്ടനില്‍ ഷെഫ് ആണെങ്കിലും ബിനോയ്‌ക്ക് മാല അടിച്ചോണ്ട് പോകുന്ന കള്ളന്‍ ആയെ മതിയാകൂ എന്ന്. എന്നാലും ബിനോയ് ആയുള്ള ശ്രീനിവാസന്‍റെ പ്രകടനം നമിച്ച് മുന്നില്‍ തൊപ്പിയൂരി വീശാതെ കാണാന്‍ പറ്റില്ല.
കണ്ടിട്ടില്ലാത്തവര്‍ക്ക് ഞാന്‍ റെക്കമന്‍ഡ് ചെയ്യുന്ന ശ്രീനിവാസന്‍റെ അഭിനയത്തിലെ എഴുത്തിലെ ക്ലാസിക് നിമിഷമാണിത്. ശ്രീധരന്‍റെ ഒന്നാം തിരുമുറിവില്‍ ബിനോയ്‌യോട് എന്തോക്കെ ചൈനീസ് വിഭവങ്ങള്‍ ആണ് ഉണ്ടാക്കുക എന്ന് ശ്രീധരന്‍ ചോദിക്കുന്ന നിമിഷം----
ശ്രീധരന്‍--- എന്തൊക്കെയാണ് ഉണ്ടാക്കുക?
ബിനോയ് --- If we go for the conventional Chinese Style, we will start with soups--Swweet Corn Chicken Soup, Cream of Chicken, Cream of Mushroom, Cream of Tomato, Cream of Crab, End of Course, Lot of Other Soups. Chicken Noodles, Mutton Noodles, Mixed Noodles, Vegetable Noodles, Chicken Fried Rice, Vegetable Fried Rice, Snake Fried Rice, End of Course you can have all Chinese Items. ഹ ഹാ ഹാ (തുടര്‍ന്ന് വളരെ നാടകീയമായി ഷര്‍ട്ടിനുള്ളില്‍ നിന്ന് വളരെ നീളമുള്ള ഒരു ലിസ്റ്റ് വലിച്ചെടുക്കുന്നു. ഇത് സാധനങ്ങളുടെയും പാത്രങ്ങളുടെയും ലിസ്റ്റാണ്.സവിശേഷമായ ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഈ സീനിലേയ്ക്ക് ഗംഭീരമായി സംഭാവന ചെയ്യുന്നു.

ടൈറ്റില്‍ കാണിക്കാതെ ഒരു ശ്രീനിവാസന്‍ സിനിമ കാണിച്ചാല്‍ ഞാന്‍ തിരിച്ചറിയാന്‍ സാധ്യതയില്ലാത്ത ഒരു ശ്രീനിവാസന്‍ സിനിമ കമല്‍ സംവിധാനം ചെയ്ത "മഴയെത്തും മുന്‍പേ" യാണ്. ഒരു വേള അതൊരു ലോഹിതദാസ് സിനിമയാണ് എന്ന് ഞാന്‍ വിചാരിച്ചേക്കാം. പക്ഷെ ഞാന്‍ ഊഹിക്കാന്‍ സാധ്യത ഇല്ല. കുടുംബപശ്ചാത്തലങ്ങളില്‍ വലിയ ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു ഒരു കാലത്ത് മഴയെത്തും മുന്‍പേ. അത്ര കണ്ട് കാണാന്‍ തോന്നാത്ത ഒരു ശ്രീനിവാസന്‍ സിനിമയാണ് അത്.
സന്ദേശം ഒരു അരാഷ്ട്രീയസിനിമയാണ് എന്ന വാദത്തെ ആദ്യം മുതലേ എനിക്ക് എതിര്‍പ്പാണ്. അത് വായിക്കുന്നവരുടെ ഒരു Misreading ആണ് എന്ന് ഞാന്‍ കരുതുന്നു. പ്രകാശന്‍ കോട്ടപ്പള്ളിയുടെയും പ്രഭാകരന്‍ കോട്ടപ്പള്ളിയുടെയും ബ്രാന്‍ഡിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് നടക്കുന്നവര്‍ക്കാണ് ആ സിനിമ അരാഷ്ട്രീയമായി തോന്നുന്നത്. അതില്‍ അത്ഭുതമില്ല. ആ സിനിമയുടെ Spokeperson , Protagonist, അല്ലെങ്കില്‍ നായകന്‍ പോലും തിലകന്‍ അവതരിപ്പിക്കുന്ന അച്ഛനാണ്. അയാളില്‍ നിന്നാണ് സിനിമ തുടങ്ങുന്നത് തന്നെ. തമിഴ്നാട്ടില്‍ അയാള്‍ ജോലി ചെയ്തിരുന്ന മനുഷ്യരുടെ സ്നേഹം ഏറ്റുവാങ്ങുന്ന, കൊച്ചു കുട്ടികളെപ്പോലും പേരെടുത്ത് പറഞ്ഞ്, ---ചിലമ്പരസാ, ശിവകാമീ, മാമാ പോയിട്ട് വരട്ടുമാ?എന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് മടങ്ങുന്ന സ്നേഹസമ്പന്നനായ ആ മനുഷ്യനാണ് സിനിമയുടെ താക്കോല്‍കഥാപാത്രം എന്ന് മനസിലാക്കാത്തവര്‍ക്കാണ് ആ സിനിമ അരാഷ്ട്രീയമായി തോന്നുന്നത്. അയാള്‍ ഒരു അരാഷ്ട്രീയവാദിയല്ല. തന്‍റെ മക്കളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അയാള്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. അവര്‍ അവരുടെ മാര്‍ഗങ്ങളില്‍ ഉയരങ്ങളില്‍ എത്തുമെന്നാണ് അയാള്‍ വിശ്വസിക്കുന്നത്. എന്നാല്‍ വെറും കക്ഷിരാഷ്ട്രീയത്തിന്‍റെ പേരില്‍ തമ്മില്‍തല്ലി നടക്കുന്ന തന്‍റെ മക്കള്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് അയാള്‍ ഒടുവില്‍ മാത്രമാണ് മനസിലാക്കുന്നത്. “നിങ്ങളെപ്പോലുള്ള യൂസ്-ലെസുകളാണ് രാഷ്ട്രീയത്തിന്‍റെ മാന്യത കളഞ്ഞത് എന്ന്” അയാള്‍ പറയുമ്പോള്‍ അലോഹ്യപ്പെട്ടിട്ട് കാര്യമില്ല, കാരണം, പ്രകാശന്‍-പ്രഭാകരന്‍ കോട്ടപ്പള്ളി ബ്രാന്‍ഡ് രാഷ്ട്രീയപ്രവര്‍ത്തകര്‍ അന്നും ഇന്നും അതേ പോലെ നിലനില്‍ക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ അപചയത്തെ വിമര്‍ശിക്കുമ്പോള്‍ അത് അരാഷ്ട്രീയവാദമാണ് എന്ന് ഉന്നയിക്കുന്നത് Fallacy യാണ്.
കലാകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ എന്നെന്നേയ്ക്കും ജീവിക്കും എന്ന് പറയപ്പെടുന്നു. ശ്രീനിവാസന്‍ ചെയ്ത് വച്ചത് ശ്രീനിവാസന്‍റെ രൂപഭാവങ്ങളോടെ ബാക്കിയുണ്ട് എന്നതില്‍ ആസ്വാദകര്‍ ഭാഗ്യമുള്ളവരാണ്.
ആദരാഞ്ജലികള്‍, ശ്രീനിവാസന്‍, താങ്കളുടെ സിനിമകള്‍ ഇല്ലാതിരുന്നു എങ്കില്‍ സിനിമാകാഴ്ചയിലെ വലിയൊരു ശതമാനം ഫണ്‍ ഇല്ലാതാകുമായിരുന്നു.

.jpg)