
കുറച്ച് നാള്‍ മുന്‍പ് Horror-Mashup നോവലുകളെക്കുറിച്ച് ഞാന്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു Genre ലുള്ള രചനകളെ Horror/Gothic രചനകളായി പുനര്‍-സങ്കല്‍പിക്കുന്നതാണ് Horror Mashup രചനകള്‍. Jane Austen ന്റെ Domestic അന്തരീക്ഷത്തിലുള്ള നോവലുകളുടെ ഹൊറര്‍ വ്യാഖ്യാനം, Abraham Lincoln നെ Vampire Hunter ആയി സമീപിച്ചു കൊണ്ടുള്ള രചന തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ആ പോസ്റ്റില്‍ ഒരു സുഹൃത്ത് Comment ചെയ്തപ്പോഴാണ് മലയാളത്തില്‍ അത്തരം ഒരു ശ്രമം നടന്നതായി അറിയുന്നത്. മി. സന്ദീപ് എസ് എഴുതിയ “വഞ്ചിനാട്ടിലെ വേതാളങ്ങള്‍” എന്ന നോവലാണത്. നോവല്‍ ഉടന്‍ തന്നെ സംഘടിപ്പിക്കാനും വായിക്കാനും കഴിഞ്ഞു. 2024 ല്‍ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇത് വരെയുള്ള അറിവ് വച്ച് മലയാളത്തിലെ ആദ്യത്തെ Mashup രചനയാണ് എന്നാണ് മനസ്സിലാക്കുന്നത്. സന്ദീപ് എസിന്റെ ശ്രമം തികച്ചും അഭിനന്ദനീയമാണ്.
തിരുവിതാംകൂര്‍ ചരിത്രപശ്ചാത്തലത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുള്ള സംഘട്ടനങ്ങളുടെ പരിസരത്തില്‍ സെറ്റ് ചെയ്ത നോവലാണ് “വഞ്ചിനാട്ടിലെ വേതാളങ്ങള്‍”. ഒരു Zombie Pandemic പടര്‍ന്ന് പിടിക്കുന്ന അന്തരീക്ഷത്തിലാണ് നമുക്ക് പരിചിതമായ കഥാപാത്രങ്ങളും ചരിത്രസംഭവങ്ങളും നടക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ, അനന്തപദ്മനാഭന്‍ പടത്തലവന്‍, രാമയ്യന്‍, എട്ടുവീടന്‍മാര്‍ തുടങ്ങി നമുക്ക് പരിചിതരായ നിരവധി കഥാപാത്രങ്ങള്‍ കടന്ന് വരുന്നു. ഒപ്പം ചില പുതിയ കഥാപാത്രങ്ങളും. Historical Romance നെ Zombify ചെയ്യുകയാണ് ഈ Mashup ന്റെ സമീപനം. ഒരു Historical രചന എഴുതുമ്പോള്‍ ആവശ്യമായ ഭാഷാപരമായ ഗൌരവം സന്ദീപ് രചനയില്‍ നിലനിര്‍ത്തുന്നു. Zombie invasion ന്റെ Source നെ അവതരിപ്പിക്കുന്ന വിധവും തികച്ചും പുതുമയുള്ളതാണ്. Telling നേക്കാള്‍ Showing ന്റെ മികവ് വെളിപ്പെടുന്ന നിരവധി രംഗങ്ങള്‍ സന്ദീപ് വളരെ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്.
ഈ ചരിത്രത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള മറ്റ് നോവലുകളും അവയുടെ സമീപനങ്ങളിലുള്ള വ്യത്യാസങ്ങളും മറ്റും പരിചിതരായവര്‍ക്ക് ഈ നോവല്‍ കൂടുതല്‍ കൌതുകകരമായിരിക്കും. നിരവധി എഴുത്തുകാരെ താല്‍പര്യപ്പെടുത്തിയിട്ടുള്ളതാണ് തിരുവിതാംകൂര്‍ രാജവംശവും തമ്പിമാരും എട്ടുവീടന്‍മാരും ഉള്‍പ്പെടുന്ന സംഘര്‍ഷം. സിവി തികഞ്ഞ രാജഭക്തനായിരുന്നു എന്നത് രഹസ്യമല്ല. എന്നാല്‍ പിന്നീട് വന്ന ചില രചനകള്‍ എട്ടുവീടന്‍മാരുടെ പക്ഷത്ത് നിന്ന് തിരിച്ചുള്ള വായനയെ അവതരിപ്പിച്ചിട്ടുണ്ട്. വൈക്കത്തിന്റെ പഞ്ചവന്‍കാട്, അശ്വതി തിരുനാളിന്റെ വിജനവീഥി, അനൂപ് ശശികുമാറിന്റെ ഒന്‍പതാം വീട് അങ്ങനെ ചിലത്.
Literary Fiction ന് പ്രാധാന്യം കൂടുതല്‍ ലഭിക്കുന്ന കേരള സാഹിത്യപരിസരമായത് കൊണ്ട് Genre Fiction ല്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ കേള്‍ക്കാന്‍ ആളില്ലാത്തയിടത്ത് പാട്ട് പാടുന്നത് പോലെയാണ്. മലയാളത്തില്‍ Genre Fiction എഴുതുന്ന എഴുത്തുകാരും അതിന്റെ വായനക്കാരും അന്താരാഷ്ട്ര Genre Fiction എന്ത് നടക്കുന്നു എന്ന് അറിയാന്‍ താല്‍പര്യമില്ലാത്തവരുമാണ്. സമകാലിക മലയാളം Literary Fiction ദാര്‍ശനികസമസ്യകളും പരിപ്രേക്ഷ്യങ്ങളും insist ചെയ്യുമ്പോള്‍ മലയാളം Genre fiction ഖണ്ഡശക്കാലത്തെ എഴുത്തുശൈലിയും വൈകാരികതയും പുനവരതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ട് കൂട്ടര്‍ക്കും വേണ്ടാത്ത മട്ടിലാണ് ഇവിടെ ഭേദപ്പെട്ട Genre Fiction രചനകള്‍ ഇടയ്ക്കെങ്കിലും വന്ന് വീഴുന്നത്. ആക്ഷേപിക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ട് എങ്കിലും Ambitious ആയ ചില ശ്രമങ്ങളുമായി ആരെങ്കിലും വരുമ്പോള്‍ encourage ചെയ്യുന്നവര്‍ വളരെ കുറവാണ്.
അന്താരാഷ്ട്രതലത്തില്‍ മാതൃകകളുള്ള, എന്നാല്‍ നമുക്ക് ഇവിടെ പുതിയതായ ഒരു ആഖ്യാനരൂപം അവതരിപ്പിക്കുമ്പോള്‍ അത് പരിചയപ്പെടുത്താനും അതിന് പരസ്യം നല്‍കാനും പ്രസാധകര്‍ക്കും ഒരു ശ്രമം നടത്താവുന്നതാണ്. സാഹിത്യസാംസ്കാരിക, പുസ്തകമാസികകള്‍ എമ്പാടും പുറത്തിറങ്ങുന്ന ഇവിടെ അത്തരം രചനകളെക്കുറിച്ച് കുറിപ്പുകളും മറ്റും വന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. പോസിറ്റീവ് അഭിപ്രായം പറയുന്നത് പിന്നീട് ആ രചനയെ ആക്രമിക്കാനുള്ള ഒരു കാരണമായിത്തീരുന്നത് മുന്‍പും കാണാനിടയായിട്ടുണ്ട്. അതിനാല്‍ അവസാനിപ്പിക്കുന്നു. സന്ദീപ് എസിന്റെ രചനാശ്രമം intend ചെയ്ത Target വായനക്കാരിലൊരാള്‍ ഞാനായിരുന്നു എന്ന് സന്തോഷം ഷെയര്‍ ചെയ്യുന്നു. നോവല്‍ വളരെ ആസ്വദിച്ചു എന്നത് മാത്രമാണ് ഈ കുറിപ്പിന് കാരണം.
No comments:
Post a Comment