സമയം ഒന്നര
എക്സാം തുടങ്ങുന്നു .
പരീക്ഷയ്ക്ക്
ചോദ്യ പേപ്പറും ഉത്തരക്കടലാസും
പരീക്ഷാര്‍ത്ഥി കളും പോലെ
അത്യന്താപേക്ഷിതമായ ഒന്നാണ്
ഇന്‍വിജിലേറ്റര്‍
പരീക്ഷാര്‍ത്ഥിയുടെ വീക്ഷണത്തില്‍
എക്സാം ഹാളിലെ
ഏറ്റവും അനാവശ്യ വസ്തുവാണ്
ഇന്‍വിജിലേറ്റര്‍
വിദഗ്ധനായ / യായ ഒരു ഇന്‍വിജിലേറ്റര്‍
ഏതു രാജ്യത്തെ പോലീസ് സേനയ്ക്കും
ഒരു മികച്ച വാഗ്ദാനമാണ്.
വെറും 'നെറ്റും ' പീജിയും മാത്രമാണ്
അവരുടെ യോഗ്യത .
പക്ഷെ മൂന്നു മണിക്കൂര്‍
ഒരു അധോലോകത്തോടാണ് അയാള്‍ /അവള്‍
ഇടപെടേണ്ടത് .
അയാള്‍ക്ക് /അവള്‍ക്കു തലയ്ക്കു ചുറ്റും
കണ്ണുകള്‍ ആവശ്യമുണ്ട് .
എങ്കിലും കള്ളന്മാരോളം വരില്ല
ഒരു പോലീസും ...
ഉദാഹരണത്തിന്.....
വിദഗ്ധനായ / യായ ഒരു പരീക്ഷാര്‍ത്ഥി
ലോകത്തെ ഏതു ചാര സംഘടനയ്ക്കും
കള്ളക്കടത്ത് സംഘത്തിനും ഒരു
ഒരു മികച്ച വാഗ്ദാനമാണ്.
അവര്‍ക്ക് ഒളിച്ചു കടത്താനാവാത്തത്
ലോകത്തൊന്നുമില്ല തന്നെ .
ചുരുക്കെഴുത്തില്‍ അവര്‍
രാജാവും രാജ്ഞി യുമാകുന്നു.
അത്രമേല്‍ ചെറിയ ലിപികളില്‍
എഴുതുന്നതും ഒരു പ്രതിഭയാണ് !
രേഖകളുടെ രഹസ്യക്കൈമാറ്റം,
ടെക്സ്റ്റ് ബുക്കിന്‍റെ
കൈപ്പിടിയിലൊതുങ്ങുന്ന
പകര്‍പ്പ് , കോഡ് ഭാഷകള്‍
ആധുനിക സാങ്കേതിക വിദ്യകള്‍
അങ്ങനെ ഒരു ഒരു ന്യൂ ജെനെറേഷന്‍ ചാരന്
വേണ്ട എല്ലാ ചാതുര്യവും അവര്‍ക്കുണ്ട് .
പരീക്ഷിക്കപ്പെടും മുന്‍പ്
പ്രതിഭ തെളിയിച്ചവര്‍ !
ഉച്ചചൂടില്‍ ഒരു പരീക്ഷാഹാള്‍
പക്ഷെ സാരമില്ല
മുറിയില്‍ വിശാലമായ ജനാലകളുണ്ട്.
നല്ല കാറ്റുള്ള ഫാനുകളുമുണ്ട്
ചോദ്യങ്ങള്‍ പ്രശ്നമാണ് --എങ്കിലും
മേലാസകലം തുണ്ടുകളുണ്ട് .
അതില്ലാത്തവര്‍ക്ക് നോക്കിയിരിക്കാന്‍
മേല്‍കൂരയില്‍ ഉത്തരമുണ്ട് .
പക്ഷെ എക്സാം ഹാളില്‍ ഏറ്റവും
അനാവശ്യ വസ്തു ഒന്നുണ്ട് :
ഇന്‍വിജിലേറ്റര്‍ !
മരിയ റോസ്
No comments:
Post a Comment