ഫ്രണ്ട് സീറ്റ് പാസഞ്ചര്‍
ക്രൈം ഫിക്ഷന്‍ എന്ന ടാഗ് പുസ്തകത്തിന്‍റെ കവറില്‍ നമ്മുടെ പ്രസാധകര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട് എങ്കിലും നമ്മള്‍ ഇത് വരെയും അതിന് കീഴില്‍ Whodunnit എന്ന് കൂടി വിളിക്കപ്പെടുന്ന കുറ്റാന്വേഷണനോവല്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതും ക്രൈം ഫിക്ഷന്‍റെ പരിധിയില്‍ വരുമെങ്കിലും "കൊലയാളി ആര്?" എന്ന രഹസ്യം അനാവരണം ചെയ്യുന്നതിലപ്പുറം "ക്രൈം" ആഖ്യാനത്തിന്‍റെ കേന്ദ്രമായി വരുന്ന തരം നോവലുകളും ഈ വിഭാഗത്തിന്‍റെ കീഴില്‍ വരും. യൂറോപ്യന്‍ എഴുത്തുകാരാണ് ഈ വിഭാഗത്തിലെ മാസ്റ്റര്‍മാര്‍. ചുരുങ്ങിയ പേജുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള അവരുടെ പ്ലോട്ടിംഗ് മികവ്, ജീവിതവീക്ഷണം, ഭാഷയിലുള്ള നിയന്ത്രണം ഇതിലെല്ലാം ഇവര്‍ അസാധാരണ മാതൃകകളാണ് ശേഷിപ്പിച്ചിരിക്കുന്നത്. Hero യ്ക്ക് പകരം Protagonist ഉള്ള നോവലുകളാണ് ഇവ എന്നത് കൊണ്ട് എഴുത്തുകാരുടെ Objectivity യാണ് മനസിലാക്കേണ്ടത്. ഇത്തരം നോവലുകളുടെ സിനിമാരൂപമാണ് ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷാബ്രോള്‍ തന്‍റെ കരിയറില്‍ ഉടനീളം നിര്‍മ്മിച്ചു പോന്നത്.
വളരെ ചുരുക്കം കഥാപാത്രങ്ങള്‍. അവര്‍ തന്നെ ഒറ്റപ്പെട്ട വ്യക്തികള്‍. അവരവരുടെ കൂടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍. അവര്‍ ചില സാഹചര്യങ്ങളാല്‍ കുറ്റകൃത്യത്തിലേയ്ക്ക്--പലപ്പോഴും ഒരു കൊലപാതകത്തിലേയ്ക്ക് -- നയിക്കപ്പെടുന്നു. വൈകാരികമോ സാമ്പത്തികമോ ആയ ചില ലാഭങ്ങളാണ് അവരെ കുറ്റകൃത്യത്തിലേയ്ക്ക് നയിക്കുന്നത് എങ്കിലും ആ പ്രവര്‍ത്തിയും അതുമായി ബന്ധപ്പെട്ട അസുഖകരമായ അനുബന്ധപ്രവര്‍ത്തികളും വേട്ടയാടലുകളും പ്രതികളുടെ മനസ്സിനെ തകര്‍ക്കുകായും അവരുടെ വ്യക്തിത്വം ശിഥിമാകുകയും ചെയ്യുന്നു. ഒടുവില്‍ നിയമമോ മരണമോ അവരെ തേടിയെത്തുകയും ചെയ്യുന്നു. അപ്പോഴേയ്ക്കും--മതം , സംസ്കാരം, എത്തിക്സ് എന്നിവയുടെ ലോകക്രമം നിമിത്തം അവര്‍ ശിക്ഷ അനുഭവിച്ചു തുടങ്ങിട്ടുണ്ടാകുമെന്ന് കാണാം. നിശിതമായ പാത്രചിത്രീകരണം, കുറ്റവാളിയുടെ മനോവ്യാപാരങ്ങളുടെ ചിത്രീകരണം ഇവയൊക്കെയാണ് ഈ നോവലുകളുടെ മറ്റൊരു പ്രത്യേകത. കുറ്റവും ശിക്ഷകളും എഴുതിയ ദസ്തയേവ്സ്കിയാണ് ആദ്യകാല മാതൃക. എന്നാല്‍ യൂറോപ്യന്‍ എഴുത്തുകാര്‍ അവയെ കാച്ചിക്കുറുക്കി ഒരു നൂറ്റമ്പത് പേജിനുള്ളിലേയ്ക്ക് അവയെ ചുരുക്കി എടുത്തു.
ഇംഗ്ലീഷില്‍ ജെയിംസ് എം കെയ്നിന്‍റെ ( James M Cain) Postman Always Rings Twice. അമേരിക്കയില്‍ പട്രീഷ്യ ഹൈസ്മിത്തിന്‍റെ വിവിധ നോവലുകള്‍, ബെല്‍ജിയന്‍ എഴുത്തുകാരന്‍ സിമനന്‍റെ Roman Durs (Hard Novels)
ഈ വിഭാഗത്തിലെ മാസ്റ്റര്‍ രചനകളാണ്. ( The Hand, The Blue Room, Sunday, Mr Hire's Engagement etc) സിമനന്‍റെ സമകാലികനായ ഫ്രെഡറിക്ക് ഡാറിന്‍റെ വിവിധ രചനകള്‍. ഈ സ്കൂളില്‍ നിന്ന് ഈയിടെ പരിചയപ്പെട്ട എഴുത്തുകാരനാണ് പാസ്കല്‍ ഗാര്‍ണിയെ ( Pascal Garnier. സത്യത്തില്‍ സിമനന്‍-- ഡാര്‍-- എന്നിങ്ങനെ പിന്തുടര്‍ന്നാണ് ഞാന്‍ ഗാര്‍ണിയെയില്‍ എത്തിച്ചേരുന്നതും. ആദ്യത്തെ രണ്ട് എഴുത്തുകാരുടെ ക്രൈം നോവലുകളോട്, ഷാബ്രോളിന്‍റെ സിനിമളോട് താരതമ്യം ചെയ്യപ്പെടുന്നു പാസ്കല്‍ ഗാര്‍ണിയെയുടെ നോവലുകള്‍.
ഈ വിഭാഗത്തിലെ മാസ്റ്റര്‍ രചനകളാണ്. ( The Hand, The Blue Room, Sunday, Mr Hire's Engagement etc) സിമനന്‍റെ സമകാലികനായ ഫ്രെഡറിക്ക് ഡാറിന്‍റെ വിവിധ രചനകള്‍. ഈ സ്കൂളില്‍ നിന്ന് ഈയിടെ പരിചയപ്പെട്ട എഴുത്തുകാരനാണ് പാസ്കല്‍ ഗാര്‍ണിയെ ( Pascal Garnier. സത്യത്തില്‍ സിമനന്‍-- ഡാര്‍-- എന്നിങ്ങനെ പിന്തുടര്‍ന്നാണ് ഞാന്‍ ഗാര്‍ണിയെയില്‍ എത്തിച്ചേരുന്നതും. ആദ്യത്തെ രണ്ട് എഴുത്തുകാരുടെ ക്രൈം നോവലുകളോട്, ഷാബ്രോളിന്‍റെ സിനിമളോട് താരതമ്യം ചെയ്യപ്പെടുന്നു പാസ്കല്‍ ഗാര്‍ണിയെയുടെ നോവലുകള്‍.
അദ്ദേഹത്തിന്‍റെ The Front Seat Passenger എന്ന നോവല്‍ പരിചയപ്പെടുത്താം.
ഫാബിയന്‍ എന്ന കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചാണ് ആഖ്യാനം. ഫാബിയനും സില്‍വിയും വിവാഹിതരാണ്. അത്ര സുഖകരമല്ല അവരുടെ ദാമ്പത്യം. പക്ഷെ പരസ്പരം ഇടപെടാതെ അങ്ങ് നീങ്ങുന്നു എന്നേ പറയാവൂ. ഒരിക്കല്‍ ആശുപത്രിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ അയാള്‍ക്ക് ലഭിക്കുന്നു. സില്‍വിയ്ക്ക് തികച്ചും സീരിയസ് ആയ ഒരു ആക്സിഡന്‍റ് സംഭവിച്ച് മരണപ്പെട്ടിരിക്കുന്നു. പിന്നീട് ഫാബിയന്‍ മനസിലാക്കുന്നു കാറില്‍ അവള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി മരിച്ചിട്ടുണ്ട് എന്നും അയാള്‍ ദീര്‍ഘകാലമായി സില്‍വിയുടെ കാമുകനായിരുന്നു എന്നും. പകയും മരവിപ്പും നിമിത്തം ഫാബിയന്‍ സില്‍വിയുടെ കാമുകന്‍റെ ഭാര്യയെ തിരയുകയും അവരുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മാരകമായിത്തീരുന്ന ആ ബന്ധം പിന്നീട് കൊലപാതകത്തിലേയ്ക്കും മാനസികമായ തകര്‍ച്ചയിലേയ്ക്കും നീങ്ങുന്നു.
അതിവേഗവായന ഓഫര്‍ ചെയ്യുന്ന രചനയല്ല. പ്ലോട്ടിന്‍റെ സെന്‍സേഷന്‍ സ്വഭാവത്തെക്കാളും രചനയുടെ കലാത്മകതയിലാണ് എഴുത്തുകാരന്‍ ഫോക്കസ് ചെയ്യുന്നത്. കൊലപാതകങ്ങള്‍, അതിന്‍റെ അസുഖകരമായ ശേഷിപ്പുകള്‍ കൈകാര്യം ചെയ്യല്‍, എന്നിങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ അനുഭവിക്കുന്ന ഭയപ്പാട്, മനസ്സിന്‍റെ അശാന്തി ഇതെല്ലാം ഫലപ്രദമായി ഗാര്‍ണിയെ വിനിമയം ചെയ്യുന്നു. Gallic Noir എന്ന പരമ്പരയില്‍ ലണ്ടനിലെ Gallic Books ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൌ' സ് ദി പെയിന്‍?
മേയ് 11, 2022
പാസ്കല്‍ ഗാര്‍ണിയെ ഡാര്‍ക്ക് മൂഡില്‍ എഴുതിയ നോവെല്ലകളുടെ സ്വഭാവം ചിലര്‍ Simenon Meets Camus എന്ന് വിവരിക്കാറുണ്ട്. ഇരുപേരുകളുടെ വശത്ത് നിന്ന് നോക്കുമ്പോഴും നമ്മുടെ താല്‍പര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമാണ് അത്. അതിനേക്കാള്‍ Tarantino യുടെയും Coen Brothers ന്‍റെയും സിനിമകളുടെ സ്വഭാവവും അവയ്ക്കുണ്ടെന്നും വിവര്‍ത്തക എമിലി ബോയ്സ് പറയുന്നത് നമ്മളെ കൂടുതല്‍ താല്‍പര്യപ്പെടുത്തും.
ഞാന്‍ ഈയിടെ വായിച്ചത് How's the Pain? എന്ന നോവെല്ലയാണ്. മൂന്നോ നാലോ കഥാപാത്രങ്ങളും അവര്‍ പരസ്പരം ബന്ധപ്പെടുന്ന ഒരു പ്രെമിസും അവരുടെ ചിന്തകളും പരിസരങ്ങളും വച്ചാണ് ഗാര്‍ണിയെ കഥ പറയുന്നത്. എന്ത് കൊണ്ട് നമ്മുടെ നോവല്‍ ഇങ്ങനെയുള്ള "കഥകള്‍" പറയുന്നില്ല എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നുന്നു. കഥാപാത്രങ്ങള്‍ ചെന്ന് നില്‍ക്കുന്ന ജീവിതസാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് അവര്‍ ജീവിതത്തെത്തന്നെ വ്യാഖ്യാനിക്കുന്നു. നോര്‍മന്‍ ബേറ്റ്സ് പറയുമ്പോലെ നാം ഓരോരുത്തരും നമ്മുടെ സ്വകാര്യ തടവ് മുറികളിലാണ് നമ്മള്‍ മനസിലാക്കുന്നു. അതും എഴുത്തുകാരന്‍ അതിനെക്കുറിച്ച് എസ്സേ എഴുതാതെ തന്നെ.
പെസ്റ്റ് കണ്‍ട്രോള്‍ ജോലി ചെയ്യുന്നു എന്ന പരിചയപ്പെടുത്തുന്ന സൈമണ്‍ മാര്‍ഷല്‍ എന്ന റഫ് & ടഫ് മധ്യവയസ്കന്‍ ഒരു പട്ടണത്തിലെത്തുന്നു. മരണാസന്നനാണ് അയാള്‍. ഒരു കടലോരനഗരത്തില്‍ അവസാനമായി ഒരു ജോലി കൂടി അയാള്‍ക്ക് ചെയ്ത് തീര്‍ക്കാനുണ്ട്. അവിടേയ്ക്ക് സഞ്ചരിക്കാന്‍ ഒരു ഡ്രൈവറെ വേണം.
അപ്പോഴാണ് ബര്‍ണാഡ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. അമ്മയോടൊപ്പം കഴിയുന്ന വളരെ Naive ആയ ഒരു ചെറുപ്പക്കാരന്‍. അമ്മയുടെ അനുവാദത്തോടെ ബര്‍ണാഡ് സൈമണിനൊപ്പം യാത്ര പോകുന്നു. നോവല്‍ പിന്നീട് ഒരു റോഡ് പുസ്തകമായി മാറുന്നു. അപ്രതീക്ഷിതമായി ഫിയോണ എന്ന യുവതിയും അവളുടെ വയലറ്റ് എന്ന കുഞ്ഞും യാത്രയില്‍ ഒപ്പം കൂടുന്നു. സൈമണ്‍ മരണത്തോട് അടുക്കുമ്പോള്‍ ബര്‍ണാഡ് പുതിയ ജീവിതത്തിലേയ്ക്ക് നീങ്ങുകയാണ്.
സൈമണിനൊപ്പം അയാളുടെ ചിന്തകള്‍ക്കൊപ്പം നിരീക്ഷണങ്ങളോടൊപ്പം നോവല്‍ സഞ്ചരിക്കുന്നുവെങ്കിലും അയാളുടെ മോട്ടീവുകള്‍, പ്ലാനുകള്‍, പദ്ധതികള്‍ ഒന്നും നമുക്ക് എഴുത്തുകാരന്‍ വെളിപ്പെടുത്തുന്നില്ല. അയാള്‍ അത് പ്രവര്‍ത്തിക്കും വരെ. Tarantino യുടെ Pulp Fiction ല്‍ ഈ സങ്കേതം കാണാം. നഗരത്തിലെത്തുമ്പോള്‍ മാത്രം ബര്‍ണാഡിനൊപ്പം നമ്മളും മനസ്സിലാക്കുന്നു സൈമണ്‍ ഒരു വാടകകൊലയാളിയാണ് എന്ന്. അതും അപ്രതീക്ഷിത നിമിഷത്തില്‍ അയാളുടെ തോക്ക് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം.
സിമനന്‍റെ Roman Durs എന്ന ക്രൈം നോവല്‍ പരമ്പരയിലെ നോവലുകളെ ഓര്‍മ്മിപ്പിക്കുന്നു How's the Pain? നോവലിന്‍റെ ശീര്‍ഷകം--ആഫ്രിക്കയിലെ ചിലയിടങ്ങളില്‍ " How are You?" എന്ന് ചോദിക്കുന്നത് പോലെ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്ന് പറയപ്പെടുന്നു. സമകാലിക ഫ്രഞ്ച് സാഹിത്യം ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിക്കുന്ന ലണ്ടനിലെ Gallic Books എന്ന പ്രസാധകരാണ് ഈ ഗാര്‍ണിയെയുടെ പുസ്തകപരമ്പര പുറത്തിറക്കിയിരിക്കുന്നത്. ഫ്രഞ്ച് സംസ്കാരത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ പ്രസാധകരെ പിന്തുടരാം. ക്ലാസിക് ക്രൈം ഫിക്ഷന്‍ മുതല്‍ നിരവധി ഫ്രഞ്ച് പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്.
ദി ഐലന്‍ഡേഴ്സ്
ജനുവരി 22, 2023
പാസ്കല്‍ ഗാര്‍ണിയെ എഴുതിയ മറ്റൊരു രചനയാണ് The Islanders (2010). കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്‍റെ രണ്ട് നോവലുകള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നു. രണ്ടും വളരെ ഇംപ്രസീവ് ആയിരുന്നു. ( Front Seat Passenger, How's the Pain?) രണ്ടും പോലെ തികച്ചും എന്‍ഗേജിംഗ് ആയ ആഖ്യാനമാണ് The Islanders. വെറും 144 പേജുകളുള്ള ഒരു കൊച്ചു നോവല്‍. ഫ്രഞ്ച് എഴുത്തുകാര്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന ഒരു നോവല്‍ ശൈലിയാണ് എന്ന് തോന്നുന്നു ഇത്. ചുരുക്കം പേജുകള്‍. അനാവശ്യമായ വിശദാംശങ്ങളില്ല. ടൈറ്റ് ആയ പ്ലോട്ടിംഗ്. ഡാര്‍ക്ക് മൂഡ്. കഥാസംഗ്രഹം പറയുമ്പോള്‍ ജെയിംസ് ഹാഡ്ലി ചെയ്സ് നോവലുകള്‍ പോലെയാണ് എന്ന് തോന്നാം എങ്കിലും അത് സംഗ്രഹത്തിലേയുള്ളൂ. കാഫ്കയുടെയോ കാമ്യുവിന്‍റെയോ ലോകത്തേയ്ക്ക് കയറിയ പോലെ നിസംഗമായ ഒരു ലോകം. ഒട്ടും വൈകാരികമല്ലാത്ത ജീവിതനിരീക്ഷണങ്ങള്‍ അതാണ് ഗാര്‍ണിയെയുടെ ലോകം. സിമനന്‍റെ Roman Durs എന്ന Standalone നോവലുകള്‍, ഫ്രഡറിക് ദാര്‍ദിന്‍റെ നോവലുകള്‍ ഇവയുടെ പാരമ്പര്യമാണ് ഗാര്‍ണിയെ പിന്തുടരുന്നത്.
അമ്മയോട് നല്ല അടുപ്പമില്ലാതിരുന്ന ഒലീവിയര്‍ അവരുടെ മരണമറിഞ്ഞ് വെര്‍സെയില്‍സ് നഗരത്തിലേയ്ക്ക് മടങ്ങി വരികയാണ് . അവിടെയാണ് അയാള്‍ ബാല്യകൌമാരങ്ങള്‍ ചിലവഴിച്ചത്. വിവാഹിതനായി ഇപ്പോള്‍ മറ്റൊരു നഗരത്തിലായിരുന്നു താമസം. ഒരു ക്രിസ്മസ് കാലമായിരുന്നു അത്. തിരിച്ച് വരവ് അയാള്‍ക്ക് പഴയ ഓര്‍മ്മകളിലേയ്ക്ക് കൂടിയുള്ള തിരിച്ച് പോക്കാണ്.
കടുത്ത ശൈത്യമായതിനാല്‍ അടക്കം ഒരാഴ്ച നീട്ടി വയ്ക്കുന്നതോടെ അയാള്‍ക്ക് അത്രയും നാള്‍ നഗരത്തില്‍ തങ്ങേണ്ടി വരുന്നു. തികച്ചും യാദൃശ്ചികമയി അയാള്‍ തന്‍റെ കൌമാരകാല കാമുകി ജീന്‍ നെ കണ്ട് മുട്ടുകയാണ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ അടുപ്പം അവര്‍ വീണ്ടെടുക്കുകയാണ്.
കൌമാരകാമുകി എന്നതിലപ്പുറം അവരെ അടുപ്പിക്കുന്ന മറ്റൊരു ഘടകമുണ്ട്. അവര്‍ പഴയ കുറ്റകൃത്യത്തില്‍ പങ്കാളികളാണ് എന്നതാണ് അത്. രതിയിലേര്‍പ്പെടുന്നത് പോലെയൊരു സ്വകാര്യതയാണ് കുറ്റകൃത്യവും. പിന്നെ അവര്‍ വീണ്ടും മറ്റൊരു കുറ്റകൃത്യത്തിലേയ്ക്ക് ചെന്നെത്തുകയാണ്....
തുടര്‍ന്ന് ഗാര്‍ണിയെയുടെ ഇരുണ്ട ലോകത്തില്‍ പതിവായി കഥാപാത്രങ്ങള്‍ ചെന്നെത്തുന്ന ഒരു Macabre പരിസരത്തേയ്ക്ക് അവരെത്തുന്നു. ഒളിപ്പിക്കപ്പെടേണ്ട മൃതദേഹങ്ങള്‍, അവയുടെ ഉദ്വേഗജനകമായ ഗതാഗതം, ഒരു കുറ്റകൃത്യം ഒളിപ്പിക്കാന്‍ വേണ്ടി മറ്റൊന്ന്. ഹീനമെന്ന് സംസ്കാരം കരുതുന്ന പ്രവര്‍ത്തികള്‍ നിരന്തരം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍--അതില്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നില്ലെങ്കില്‍ പോലും--അത് നിങ്ങളുടെ മനസ്സിനെ മാരകമായി ചിതറിപ്പിച്ച് കളയുന്നു. അത് നിങ്ങളുടെ സ്ഥിരതയെ എന്നെന്നേക്കുമായി നശിപ്പിക്കുന്നു.
പാസ്കല്‍ ഗാര്‍ണിയേ ആഖ്യാനങ്ങള്‍ അവയുടെ പ്ലോട്ടിന്‍റെ സെന്‍സേഷണലിസം കൊണ്ട് മാത്രം വേണമെങ്കില്‍ ആസ്വദിക്കാം, അതാണ് നിങ്ങള്‍ പ്രിഫര്‍ ചെയ്യുന്നതെങ്കില്‍. കൂടുതല്‍ സംവേദനശേഷിയുളെളാരു വായനക്കാരന് അത് മനുഷ്യജീവിയുടെ മനസ്സിന്‍റെ ഇരുള്‍നിലങ്ങളിലൂടെ ഒരു സഞ്ചാരമാണ്. ആ പകപ്പോടെയാണ് നമ്മള്‍ അവസാന പേജ് പിന്നിടുക.
താല്‍പര്യമുള്ളവര്‍ക്ക് Gallic Books, London പ്രസിദ്ധീകരിച്ച ഗാര്‍ണിയെ പുസ്തകങ്ങള്‍ തിരഞ്ഞു പോകാവുന്നതാണ്.
പാന്‍ഡ തിയറി
മേയ് 10, 2024
സിമനൻ എഴുതുന്നത് പോലെ എഴുതുന്ന എഴുത്തുകാർ ആരൊക്കെയുണ്ട് എന്ന് തപ്പിയപ്പോഴാണ് ഞാൻ പാസ്കൽ ഗാർണിയേ എന്ന എന്ന എഴുത്തുകാരനെ പരിചയപ്പെട്ടത്. ഈ മുഖവുര ആ രചനകളിലേയ്ക്ക് കയറിപ്പറ്റാൻ എളുപ്പമായിരുന്നു. സിമനൻ്റെ Roman Durs എന്ന Standalone നോവൽ പരമ്പര പോലെയാണ് ഗാർണിയേയുടെ നോവലുകൾ. ഡാർക്ക് മൂഡിലുള്ള രചനകളാണ്. Event കളിലൂടെ പുരോഗമിക്കുന്ന ഒരു പ്ലോട്ട് ഉണ്ടെങ്കിൽ പോലും കേന്ദ്ര കഥാപാത്രത്തിൻ്റെ മനസിലൂടെയും ചിന്തകളിലൂടെയുമാണ് കഥ നോവൽ വികസിക്കുന്നത്.
അദ്ദേഹത്തിൻ്റെ The Panda Theory എന്ന നോവലാണ് ഞാൻ ഈയിടെ വായിച്ചത്. ഗബ്രിയേൽ എന്നൊരു ചെറുപ്പക്കാരൻ അപരിചിതമായ ഒരു പട്ടണത്തിലെത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. ഏതാണ്ട് Plotless എന്നത് പോലെയാണ് നോവലിൻ്റെ പോക്ക്. അങ്ങനെ നമുക്ക് തോന്നാൻ കാര്യം ഗബ്രിയേലിൻ്റെ Objectives എന്താണ് എന്ന് നോവലിസ്റ്റ് നമ്മളോട് വെളിപ്പെടുത്തുന്നതേയില്ല എന്നതാണ്. അയാൾക്ക് പാചകത്തിൽ വൈദഗ്ധ്യമുണ്ട്. അതുപയോഗിച്ചും തൻ്റെ ദയാപൂർവ്വമുള്ള പെരുമാറ്റം കൊണ്ടും ഗബ്രിയേൽ ചില സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നു. ഒരു റസ്റ്ററൻഡ് നടത്തുന്ന, ഷൂസേ എന്നൊരാൾ. അയാളുടെ ഭാര്യ അസുഖമായി കോമാ സ്ഥിതിയിലാണ്. ഗബ്രിയേൽ സഹായഹസ്തവുമായി അയാൾക്കൊപ്പം നിൽക്കുന്നു . താമസിക്കുന്ന ലോഡ്ജിലെ റിസപ്ഷനിസ്റ്റ് മാഡ്ലിനുമായി അയാൾ സൗഹൃദത്തിലാകുന്നു. ദമ്പതികളായ റീത്തയെയും ഭർത്താവിനെയും ഒരു ഘട്ടത്തിൽ സഹായിക്കുകയും സുഹൃത്തായി മാറുകയും ചെയ്യുന്നു. രണ്ട് സ്ത്രീകൾക്കും അയാൾക്ക് വഴങ്ങിക്കൊടുക്കാൻ താൽപര്യമില്ലാതില്ല. പക്ഷേ അയാൾക്കതിൽ താൽപര്യമില്ല. ഒരു ഉൽസവപ്പറമ്പിലെ മൽസരത്തിൽ നിന്ന് അയാൾക്കൊരു പാൻഡയുടെ പാവയെ ലഭിക്കുന്നു. ഈ പാവ ഗബ്രിയേലിൻ്റെ മാനസികാവസ്ഥയിലേയ്ക്ക് ഒരു താക്കോലാണ്.
പുതിയ സ്നേഹിതർ ഗബ്രിയേലിനോട് താങ്കൾ എവിടെ നിന്ന് വരുന്നു, എവിടേയ്ക്ക് പോകുന്നു, എന്നെല്ലാം ചോദിക്കുന്നുണ്ട്. അയാൾ അതൊന്നും വെളിപ്പെടുത്തുന്നില്ല. ഇടയ്ക്ക് ചില കാഴ്ച്ചകൾ കാണുമ്പോൾ ശബ്ദങ്ങൾ കേൾക്കുമ്പോൾ അയാളുടെ പഴയ ചില ഓർമ്മകളുടെ ശകലങ്ങളിലേയ്ക്ക് ഇറ്റാലിക്സിലൂടെ നോവൽ പോകുന്നു. അത് പെട്ടെന്ന് ബ്രേക്ക് ചെയ്ത് വർത്തമാനകാലത്തിലെത്തുകയും ചെയ്യും. അങ്ങനെ ഓർമശകലങ്ങളിലൂടെ അയാൾക്ക് ഒരു ഭാര്യയും മകളും ചില ദുരന്തങ്ങളുമുണ്ടായിട്ടുണ്ട് എന്ന് മനസിലാകുന്നു. തൻ്റെ പുതിയ സുഹൃത്തുക്കളുമായുണ്ടാകുന്ന വിവിധ സംഭവങ്ങളിലൂടെ നോവൽ അതിൻ്റെ അന്ത്യത്തിലേയ്ക്ക് അടുക്കുമ്പോൾ ഗബ്രിയേലിൻ്റെ ഭൂതകാല വ്യക്തിത്വം വർത്തമാനകാലത്തിലേയ്ക്ക് എത്തുകയും അതിൻ്റെ ദുരന്തം സംഭവിക്കുകയും ചെയ്യുന്നു.
സിമനൻ Tradition തുടരുന്ന ഒരു പാസ്കൽ ഗാർണിയേ നോവൽ തന്നെ Panda Theory യും. ഷാബ്രോളിൻ്റെ സിനിമകളും ഇം നോവലുകൾ വായിക്കുമ്പോൾ നമുക്ക് ഓർമ്മ വരും. വെറും shallow വായനയ്ക്കുള്ള ത്രില്ലറുകളല്ല ഗാർണിയേ എഴുതുന്നത്. ഭാഷയിലും ക്രാഫ്റ്റിലും അത് തിരിച്ചറിയാം
No comments:
Post a Comment