Friday, March 29, 2013

The Strange Client: A Tale of Kochi.



It remained with me. I know it did. When he left my room that day, I knew that he had left some thing with me besides the cigarette stump he dropped in my ashtray. So I record this event in my diary apart from the routine documentation of official affairs. Infact, as per my usual way this is a time I go for a pleasant stroll in the Marine Drive with Rosy and my children after the successful completion of a pretty good business. I think I won’t forgive my self for pondering over the jaathakam of a dead bo(d)y.

   I wonder how human beings are subjected to odd behaviors. As an ordinary businessman in Cochin or rather Kochi, as they call it now, I had very little chance to deal with people like the one I am going to tell about. They say Kochi has changed a lot. However, as it is said in a film recently, though Kochi is not the old one, I must say that I remain the same from my shabby boyhood days to this man of Metropolitan Kochi. Changed or not, the city is just wonderful, though sometimes I think I want to flee some where when I take a walk through the city to recount my old days. Some times I stand kneeling on the balustrades of the Venduruthy Bridge, feeling with fingers its familiar roughness, staring at the fearful depth of Vembanad and the poisonous blue sky against the irregularities of the shipyard.


          I run a Private Transport Company in Kochi from 1988 onwards, named Velankanni Matha Transport Co-operation Private Ltd. I have five Volvo buses running between Kochi and Mumbai, and a five storied building amidst the city, which include lodges and a margin free market. I was very committed to my business and it was expanding literally and figuratively. See, as I judge myself, a man in the latter half of forties, I am  very straightforward regarding all activities of my life, and  am not averse to confessing to you those things which some of my friends, who are in the same business, thinks as something below their dignity to do.

         Those who know me and my business know very well that my real business is Pani Theerkkal or Quotation as we say in local language. That means, in simple language, killing for money. In Malayalam we have a proverb that one shouldn’t forget the way he came. I followed it. It was my first profession. But I didn’t linger there but went on experimenting, and rendered a kind of respectability to this job. So today I am not that twenty- three-year-old Thotti Thoma who slept under railway overbridge near Ernakulam North station, but Thomas Kurisinkal of Velankanni group. That is hard work and professionalism, not to forget God’s grace. I spend a considerable amount of money every year for lighting candles in the churches, for Yatheem khanas and for the Temple affairs in which my wife has a strong belief. I even used to put some coins in the synagogue at Mattancherry.

      I digressed a little. I must say some thing about my business. It was one of the profitable businesses in the city, I must say, as a person who is in it for almost fifteen years. It is not the petty quotation of hundred rupees of old days, but includes deals involving lakhs. That’s it. If my knowledge is correct, there are more than ten companies in the city working under respectable names. I am proud to say that Velankanni group has earned the trust and admiration of its clients through these years. I was careful to provide every benefit and satisfaction to my clients. I lived happily in a two-storied house in the suburb of the city with my beautiful wife and two angelic children she has borne to me. I was a loyal husband to my wife and a loving father to my children.

        The day my story started was a fine Monday morning when a young man in black dress tapped the door of my office-room and asked, “May I come in, Sir?” I was reading a book and munching my favourite seedless grapes, when I raised my head and motioned him in and asked him to sit down. He was a boy of early twenties with fine reddish brown beard and long hair which hung up to his shoulders. Through his shirt I can see an inverted crossed tattooed on top of his hairless chest. I knew that there were Satanists in the city and many youngsters were interested in it at that time. I offered him a cigarette.

“What can I do for you, chum?”: Me, as politely as possible in the way I usually deal with my customers.

He hesitated for a moment and said: “I brought a business for you.”
With the look in his face, I guessed that he came with my “real business”. I smiled.

“Have some grapes”. I said.

“Thank you.”

I took the note-pad and pen, which was the usual procedure.

“Who is the fellow?”

He took a photograph and gave it to me. It was a good-looking, clean-shaven young man, who evoked a feeling of having seen somewhere.

“Name?”

“Mine?”

“No. His.”

“Is it necessary that I should provide details about him?

“We used to keep a record of our dispatched clients. It wont harm our customers.”

He seemed satisfied.

“Devin. Twenty years old. A sales man in a foot wear shop in the city. Lives in Kaloor, Kochi. Is it enough?”

“Thank you. Enough and more for the time being”.

“When will it be done?”

“As soon as my staff locates him. You will hear from us by tomorrow evening.”

“Thank you.”

“Give your mobile number.”

“My number?”

“Don’t worry about it. It will all be safe and sound”

“Infact, I don’t have a set. No need to acknowledge me. I’ll know as soon as you finish your job”

“But we need you, because the balance amount will only be collected after the business is over. So we have to contact you. Now you can pay your advance and return”

“Sir, I will pay the full amount now”

I said:  “That’s not our procedure”.

“Sir, But I won’t be here by the time you finish your job. I had to leave the city soon”.

“In that case…you can pay the amount in the cash counter and get your receipt.” “Thank you, sir”

“Welcome”

We shook hands and he departed.

          I kept the photograph and details in a cover and called Attendor Mony to handle it over to Murukan, who was the chief co- coordinator who dealt with that part of the business. Murukan was a wonderful guy who was more like a chum than an employee. He was with me from my street days itself. A well-built man with a Mammootty-like arrogance in his ways and deeds. He was a film buff and never left any movies unseen.  As the day was free I went home buying a packet of popcorn for children and forgot about the whole affair.

          Usually I used to leave rest of my affairs to Murukan and his boys. But this time due to some strange co-incidences I was drawn towards it. This is how it happened. The next evening I went for an outing with my family to Marine Drive. We had some ice-creams and had some fun. Every week I used to find some time to spend with my family. Rima and Maria, my children, ran ahead of us playing with a balloon while me and my wife walked munching some groundnuts. I was talking to Rosy about the strange guy that came to my office. She asked me why the man wanted to kill the other. I said it was not part of the business to inquire about it.

           After a while I sent my wife and children home with my driver, as it was my routine to walk for half an hour each day.  The street beside the lake was empty except few pedlars. The sky was turning red carving the silhouettes of ships and shipyard on one side of the street, with the black lake making noises on the stonewall. I noticed a young boy in red T-shirt was coming against me, lazily, watching the ships and chewing bubble-gum. Siren of a ship was heard.

         Then I thought I saw him somewhere, just when he passed me, and realized to my surprise that he was the boy in the photograph whom my client brought the day before. I went forward with an ominous feeling in my mind. The road was desolate. There was a man-selling apple in a cart and two bicycle men passed me. They were whistling a song that was familiar to me from the old movie West Side Story.Then immediately I recognized them as Murukan and his boy as I know that the song had something to do with their work as a code or something. I told myself that I had to expect something behind me. And it was not wrong.
            I saw a big container Lorry turning from the by-road to the road I was walking and passed me. I didn’t turn back. But I began counting in my mind and by six I heard a scream, which I recognized as that of that boy’s. I turned back and saw the Lorry speeding away spreading smoke everywhere and people running from all sides towards the victim. I was about to continue my walk, but then thought it would be abnormal and walked towards the crowd. Through the people I moved forward to see the boy.

It was not my first experience to see the blood. But that sight gave me dizziness. And I saw something, which shocked my heart to my mouth. His clean-shaven face smeared with blood was familiar to me. The shock was completed when I saw an upturned cross-tattooed on his hairless chest. The client and the victim were one and the same!


                                                            Maria Rose


Thursday, March 14, 2013

ഉദ്വേഗത്തിന്‍റെ ദൈവം

















സ്വര്‍ണത്തലമുടിയുള്ളൊരു സുന്ദരിയുമായി
അപ്പാര്‍ട്ട്മെന്‍റില്‍ ഒരു രാത്രി ആരെയും പ്രലോഭിപ്പിക്കും.


പാതിരാവില്‍,
സുതാര്യമായ ഒരു നൈറ്റ് ഗൗണ്‍ ധരിച്ച്
അരണ്ട വെളിച്ചമുള്ള ബെഡ് റൂമിന്‍റെ
വാതില്‍ തുറന്ന്
അവള്‍ നിങ്ങളുടെയടുത്തേയ്ക്ക്
ഓടിയെത്തുന്നതിലും ഒരു സുഖമുണ്ട്‌.


തന്നോട് ചേര്‍ത്ത്‌ ആ സ്വര്‍ണമുടിച്ചുരുളുകളില്‍
തഴുകാനൊരുങ്ങുമ്പോള്‍
അവളുടെ പിന്നില്‍ തറഞ്ഞു കയറിയ
ഒരു കത്തിയുണ്ടെങ്കില്‍ ....
ആ നിമിഷം മുതല്‍
ഉദ്വേഗത്തിന്‍റെ ദൈവം നിങ്ങളില്‍
പിടി മുറുക്കിക്കഴിഞ്ഞു.


കാമിനിയുടെ ശത്രു
ഇനി നിങ്ങളുടെയും ശത്രു !
അവളില്ലാത്ത ആ ശരീരത്തിന്
ഇനി ഉത്തരം പറയേണ്ടത്
നിങ്ങളാണ് .....!

ഇനി നിങ്ങള്‍ക്ക് ഓട്ടം തുടങ്ങാം .
തീവണ്ടിയിലെ അപരിചിതരില്‍ ഒരു കണ്ണു വേണം 


ലോഡ്ജുകളിലെ കുളിമുറികളിലും
ഉയരങ്ങളിലേയ്ക്കുള്ള ചുറ്റു ഗോവണികളിലും
വിമാനം മരുന്ന് പൂശുന്ന ചോളപ്പാടത്തും
ദൈവത്തിന്‍റെ കണ്ണുകള്‍ നിങ്ങളെ പിന്തുടരും.


നിങ്ങള്‍ ഒരു പൗരനോ , ചാരനോ
അതല്ല, വെള്ളിച്ചെരിപ്പിട്ട സിന്‍ഡ്രലയെങ്കില്‍ പോലും
പ്രതീക്ഷിക്കണം കപ് ബോര്‍ഡില്‍
ഉറഞ്ഞിരിക്കുന്നൊരു ജഡം.


തുറിച്ചു നോക്കുന്നൊരു വഴിപോക്കനും
ബസു കാത്തു നില്‍ക്കുന്ന മാന്യനും
സെല്ലൊ ചുമക്കുന്ന പാട്ടുകാരനും
ദൈവമാകാം ..

പുറപ്പാടില്‍ നിങ്ങള്‍ ഒറ്റയ്ക്കാണെന്ന്
ധരിച്ചാല്‍ തെറ്റി --നിങ്ങളുടെ
അപരന്‍ നിങ്ങള്‍ക്ക് കൂട്ടുണ്ട്,
ഒരീച്ചയെപ്പോലും നോവിക്കാത്ത
ഒരപരിചിതന്‍..ആയതിനാല്‍
ഇടയ്ക്കിടെ ആത്മാവിന്‍റെ ഇരുട്ടിലേയ്ക്ക്
ഒന്നൊളിഞ്ഞു നോക്കുക.


സൂക്ഷിക്കണം
തുറസ്സുകളില്‍ ദൈവത്തിന്‍റെ പക്ഷികള്‍
ആക്രമിക്കാനിടയുണ്ട്.

'കാമിയോ'കളില്‍ കണ്ടത് സത്യമാണ്
തീര്‍ച്ചയായും,
എരിയുന്ന ചുരുട്ടിന്‍റെ അഗ്രത്ത്
പക്ഷിയെ വഹിക്കുന്ന സ്ഥൂല രൂപിയാണ് ദൈവം !

Thursday, March 7, 2013

എക്സാം ഡ്യൂട്ടി















സമയം ഒന്നര
എക്സാം തുടങ്ങുന്നു .

പരീക്ഷയ്ക്ക്
ചോദ്യ പേപ്പറും ഉത്തരക്കടലാസും
പരീക്ഷാര്‍ത്ഥി കളും പോലെ
അത്യന്താപേക്ഷിതമായ ഒന്നാണ്
ഇന്‍വിജിലേറ്റര്‍

പരീക്ഷാര്‍ത്ഥിയുടെ വീക്ഷണത്തില്‍
എക്സാം ഹാളിലെ
ഏറ്റവും അനാവശ്യ വസ്തുവാണ്
ഇന്‍വിജിലേറ്റര്‍

വിദഗ്ധനായ / യായ ഒരു ഇന്‍വിജിലേറ്റര്‍
ഏതു രാജ്യത്തെ പോലീസ് സേനയ്ക്കും
ഒരു മികച്ച വാഗ്ദാനമാണ്.
വെറും 'നെറ്റും ' പീജിയും മാത്രമാണ്
അവരുടെ യോഗ്യത .
പക്ഷെ മൂന്നു മണിക്കൂര്‍
ഒരു അധോലോകത്തോടാണ് അയാള്‍ /അവള്‍
ഇടപെടേണ്ടത്‌ .
അയാള്‍ക്ക് /അവള്‍ക്കു തലയ്ക്കു ചുറ്റും
കണ്ണുകള്‍ ആവശ്യമുണ്ട് .

എങ്കിലും കള്ളന്മാരോളം വരില്ല
ഒരു പോലീസും ...
ഉദാഹരണത്തിന്.....

വിദഗ്ധനായ / യായ ഒരു പരീക്ഷാര്‍ത്ഥി
ലോകത്തെ ഏതു ചാര സംഘടനയ്ക്കും
കള്ളക്കടത്ത് സംഘത്തിനും ഒരു
ഒരു മികച്ച വാഗ്ദാനമാണ്.
അവര്‍ക്ക് ഒളിച്ചു കടത്താനാവാത്തത്
ലോകത്തൊന്നുമില്ല തന്നെ .
ചുരുക്കെഴുത്തില്‍ അവര്‍
രാജാവും രാജ്ഞി യുമാകുന്നു.
അത്രമേല്‍ ചെറിയ ലിപികളില്‍
എഴുതുന്നതും ഒരു പ്രതിഭയാണ് !

രേഖകളുടെ രഹസ്യക്കൈമാറ്റം,
ടെക്സ്റ്റ്‌ ബുക്കിന്‍റെ
കൈപ്പിടിയിലൊതുങ്ങുന്ന
പകര്‍പ്പ് , കോഡ് ഭാഷകള്‍
ആധുനിക സാങ്കേതിക വിദ്യകള്‍
അങ്ങനെ ഒരു ഒരു ന്യൂ ജെനെറേഷന്‍ ചാരന്
വേണ്ട എല്ലാ ചാതുര്യവും അവര്‍ക്കുണ്ട് .

പരീക്ഷിക്കപ്പെടും മുന്‍പ്
പ്രതിഭ തെളിയിച്ചവര്‍ !

ഉച്ചചൂടില്‍ ഒരു പരീക്ഷാഹാള്‍
പക്ഷെ സാരമില്ല
മുറിയില്‍ വിശാലമായ ജനാലകളുണ്ട്.
നല്ല കാറ്റുള്ള ഫാനുകളുമുണ്ട്
ചോദ്യങ്ങള്‍ പ്രശ്നമാണ് --എങ്കിലും
മേലാസകലം തുണ്ടുകളുണ്ട് .
അതില്ലാത്തവര്‍ക്ക് നോക്കിയിരിക്കാന്‍
മേല്‍കൂരയില്‍ ഉത്തരമുണ്ട് .

പക്ഷെ എക്സാം ഹാളില്‍ ഏറ്റവും
അനാവശ്യ വസ്തു ഒന്നുണ്ട് :
ഇന്‍വിജിലേറ്റര്‍ !



 മരിയ റോസ്


Monday, March 4, 2013

ബാങ്കില്‍ പോയ ലീ കോക്ക്

 ഞാന്‍ ഡിഗ്രിക്ക് പഠിച്ച  , സ്റ്റീ ഫന്‍ ലീ കോക്കിന്‍റെ  മൈ ഫിനാന്‍ഷ്യല്‍ കരിയര്‍ എന്ന കഥയുടെ വിവര്‍ത്തനമാണിത് . ഈ കഥയെ പാരഡി ചെയ്തു കൊണ്ട് പിന്നീട് വി കെ എന്‍ സര്‍ ചാത്തൂ ലീ കോക്ക് എന്നൊരു കഥ എഴുതുകയുണ്ടായി ...


 ബാങ്കിനുള്ളിലെയ്ക്ക് കടക്കുമ്പോള്‍     എനിക്കൊരുള്‍ക്കിടിലമുണ്ടാകും . ബാങ്കിലെ ക്ലര്‍ക്കുമാര്‍, കമ്പിക്കൂട്ടിലെ കാഷ്യര്‍, അതിനുമപ്പുറം , കാശ് ...എല്ലാം എന്നെ കിടിലം കൊള്ളിക്കും.

ഒരു ബാങ്കിന്‍റെ പടി കടക്കുമ്പോള്‍, ബാങ്കിടപാട്‌ നടത്താനോരുങ്ങുമ്പോള്‍ ഞാനൊരു വിവരം കെട്ട മണ്ടൂസായി മാറും.
എനിക്കിത് പണ്ടേ അറിയാമായിരുന്നു . പക്ഷെ ശമ്പളം കൂട്ടിയ സാഹചര്യത്തില്‍ ബാങ്കില്‍ തന്നെ ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു .

അങ്ങനെ ഒരു ദുര്‍ദിനത്തില്‍ ഞാന്‍ ബാങ്കിലെത്തി.  അകത്തു കയറിയ ഞാന്‍  വിരണ്ട മട്ടില്‍ ക്ലര്‍ക്കുമാരെ നോക്കി .  അക്കൗണ്ട്‌ തുറക്കാന്‍ വരുന്നവന്‍ മാനേജരെ കാണണം എന്നൊരു മണ്ടന്‍ ധാരണ എങ്ങനെയോ എന്നില്‍ കടന്നു കൂടിയിരുന്നു .
              ഞാന്‍ അക്കൗണ്ടന്‍ഡ് എന്നെഴുതിയ മേശയ്ക്കടുത്തെയ്ക്ക് ചെന്നു . ഉയരം കൂടുതലുള്ള ഒരു ചെകുത്താനായിരുന്നു അക്കൗണ്ടന്‍ഡ്. അങ്ങേരെ കണ്ട മാത്രയില്‍ ഞാന്‍ വിരണ്ടു .  ശ്മശാനാത്മകമായിരുന്നു എന്‍റെ ശബ്ദം .
              " മാനേജരെ ഒന്നു കാണാന്‍ പറ്റുമോ ?" കൂടെ ഗൌരവത്തില്‍ ഞാന്‍ കൂട്ടിച്ചേര്‍ത്തു , "തനിച്ച് "

             എന്തിനാണ് തനിച്ച് എന്ന് പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയാന്‍ പാടില്ല.
             "തീര്‍ച്ചയായും " എന്ന് പറഞ്ഞ് അക്കൗണ്ടന്‍ഡ് മാനേജരെ വിളിച്ചോണ്ടു വന്നു .
            ഗൌരവക്കാരനും ശാന്തനുമായ ഒരു മനുഷ്യനായിരുന്നു മാനേജര്‍ . എന്‍റെ അമ്പത്താറ് ഡോളര്‍ ഞാനൊരു പന്തുരൂപത്തില്‍ ചുരുട്ടി പോക്കറ്റിലിട്ടിരുന്നു .
           "താങ്കളാണോ മാനേജര്‍?" എനിക്കതില്‍ ഒരു സംശയവുമില്ലായിരുന്നു .
           "തന്നെ", പുള്ളി പറഞ്ഞു .
           "എനിക്ക് താങ്കളെ ഒന്ന് കാണാന്‍ പറ്റുമോ , തനിച്ച് "
തനിച്ച്  എന്ന് പറയാന്‍ എനിക്കുദ്ദേശ മില്ലായിരുന്നു , പക്ഷെ പറഞ്ഞു പോയി .
             മാനേജര്‍ പേടിച്ച മട്ടില്‍ എന്നെ നോക്കി . എനിക്ക് ഭീകരമായ ഒരു രഹസ്യം പറയാനുണ്ടെന്ന് അദ്ദേഹം കരുതി.
           "വരൂ" അദ്ദേഹം എന്നെ ഒരു സ്വകാര്യ മുറിയിലേക്ക് കൊണ്ടു പോയി വാതില്‍ പൂട്ടി .
             "ഇവിടെ ആരും വരില്ല , പറഞ്ഞോളൂ " എനിക്കൊരു സീറ്റ് കിട്ടി .
ഞങ്ങള്‍ ഇരുന്ന് പരസ്പരം നോക്കി . എന്‍റെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല .
" നിങ്ങള്‍ ഒരു ഡിറ്റക്ടീവ് ആണെന്ന് തോന്നുന്നു ? പിങ്കര്‍ടണില്‍  നിന്നാണോ?" മാനേജര്‍ ചോദിച്ചു .
               എന്‍റെ നിഗൂഡമായ രീതികള്‍ കണ്ടിട്ടാവണം ഞാന്‍ ഡിറ്റക്ടീവ് ആണെന്ന് പുള്ളി കരുതിയത്‌ .
              "ഞാന്‍  പിങ്കര്‍ടണില്‍ നിന്നല്ല " അത് കേട്ടാല്‍ മറ്റേതെങ്കിലും ഏജന്‍സിയില്‍ നിന്നാണ് ഞാന്‍ വന്നതെന്ന് തോന്നുമായിരുന്നു .
               "സത്യം പറഞ്ഞാല്‍"  ഞാന്‍ പറഞ്ഞു  (ആരോ നുണ പറയാന്‍ പ്രേരിപ്പിച്ച മട്ടില്‍) ഞാനൊരു ഡിറ്റക്ടീവേയല്ല . ഞാനൊരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ്. എന്‍റെ പണം മുഴുവന്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാനാണെന്‍റെ തീരുമാനം .

               മാനേജര്‍ക്ക് ആശ്വാസ മായെന്നു തോന്നുന്നു .പക്ഷെ ഗൗരവം വിട്ടില്ല . ഞാനൊരു  അംബാനിയോ മറ്റോ ആണെന്ന് പുള്ളി കരുതിയെന്ന് തോന്നി .
"ഒരു വല്യ തുകയാണെന്നു ഞാന്‍ കരുതുന്നു " അദ്ദേഹം പറഞ്ഞു .
"സാമാന്യം വലുത് " ഞാന്‍ മന്ത്രിച്ചു "ഇപ്പോള്‍ അമ്പത്താറു ഡോളറും പിന്നെ എല്ലാ മാസവും അമ്പത് ഡോളറും "

               കേട്ട മാത്രയില്‍ മാനേജര്‍ എണീറ്റ്‌ പോയി വാതില്‍ തുറന്നു .
എന്നിട്ട് അക്കൗണ്ടന്‍ഡിനെ വിളിച്ചു, ഒട്ടും ദയയില്ലാത്ത വിധം ഉച്ചത്തില്‍.
" മി. മോണ്ട്ഗോമറി , ദാ , ഇദ്ദേഹം ഒരു അക്കൗണ്ട്‌ തുറക്കാന്‍ വന്നതാണ് . വേണ്ടതെന്താണെ ന്നു  വച്ചാല്‍ ചെയ്യൂ .
              "ശരി, നമസ്കാരം " എന്നോട്.
              ഞാന്‍ എണീറ്റു .
              മുറിയുടെ സൈഡിലായി ഒരു വലിയ ഇരുമ്പു വാതില്‍ തുറന്നു കിടന്നു .
"നമസ്കാരം" എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ആ വാതിലിനുള്ളിലൂടെ സേഫിനകത്തേയ്ക്ക്  കയറി .
              "ഹേ ..അതല്ല   ..ഇതാണ് വഴി"..മാനേജര്‍ ക്രൂരമായി പറഞ്ഞു .

               ഞാന്‍ കമ്പിക്കൂട്ടിലെ ക്ലെര്‍ക്കിന്‍റെ യടുത്തു ചെന്ന് പോക്കറ്റില്‍ പന്ത് രൂപത്തില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പണം ഒരു മാജിക് കാണിക്കുമ്പോലെ അകത്തേയ്ക്കിട്ടു കൊടുത്തു .
             എന്‍റെ മുഖം പ്രേതം പോലെ വിളറിയിരുന്നു .
"ദാ  -ഞാന്‍പറഞ്ഞു- നിക്ഷേപിച്ചോ - വളരെ വേദനാജനകമായ ഒരു കാര്യം പറയുന്നത് പോലെ .
              അങ്ങേര്‍ ആ പണം എടുത്തു മറ്റൊരു ക്ലെര്‍ക്കിനു കൈമാറി . അയാള്‍ ആ തുക ഒരു സ്ലിപ്പില്‍ എഴുതിപ്പിക്കുകയും ഒരു ബുക്കില്‍ എന്നെക്കൊണ്ട് ഒപ്പിടീ ക്കുകയും ചെയ്തു . എന്താണ്  സംഗതി എന്നൊന്നും എനിക്ക് പിടി കിട്ടിയില്ല . ബാങ്ക് എന്‍റെ കണ്ണിനു മുന്നില്‍ വട്ടം തിരിയുന്നത് പോലെ എനിക്ക് തോന്നി .
              " നിക്ഷേപിച്ചോ ?-ഗുഹയില്‍ നിന്ന് പുറപ്പെടും പോലെയുള്ള ശബ്ദത്തില്‍, വിറച്ചു കൊണ്ട്  ഞാന്‍ ചോദിച്ചു

           " നിക്ഷേപിച്ചു " അക്കൗണ്ടന്‍ഡ് പറഞ്ഞു .
              "എങ്കില്‍ എനിക്കൊരു ചെക്ക് വേണം "
           തല്കാലത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആറ്  ഡോളര്‍ പിന്‍ വലിക്കാനായിരുന്നു എന്‍റെ  പരിപാടി . ആരോ എനിക്കൊരു ചെക്ക് ബുക്ക് നീട്ടി . മറ്റാരോ എങ്ങനെയാണ് അതില്‍ എഴുതേണ്ടതെന്ന് വിവരിച്ചു . വിവരമില്ലാത്ത ഒരു കോടീശ്വരനാണ് ഞാനെന്നു ബാങ്കുകാര്‍ കരുതിയെന്ന് തോന്നുന്നു . ഞാന്‍ ചെക്കില്‍ എന്തോ എഴുതി ക്ലെര്‍ക്കിനു നേരെ നീട്ടി . അങ്ങേര്‍ അത് മേടിച്ചു നോക്കി .

                " എന്ത് ! നിങ്ങള്‍ ഇട്ട പണം മുഴുവന്‍ പിന്‍വ ലിക്കുകയാണോ?" അയാള്‍ അമ്പരപ്പോടെ എന്നോട് ചോദിച്ചു . ആറിനു പകരം ഞാന്‍ അമ്പത്താറെന്നാണ് എഴുതിയതെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ .
                ഇനി അതൊന്നും വിശദീകരിക്കാന്‍ പറ്റില്ലെന്നും,  അത് അസാധ്യമാണെന്ന് എനിക്ക് തോന്നി . ക്ലെര്‍ക്കുമാരെല്ലാം അത്ഭുതത്തില്‍ എഴുത്ത് നിര്‍ത്തി എന്നെ നോക്കി . അത് കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു :
               "അതെ . മുഴുവന്‍ തുകയും ഞാന്‍ പിന്‍ വലിക്കുകയാണ്‌ .

               "ഇപ്പോള്‍ നിക്ഷേപിച്ച തുക മുഴുവന്‍ പിന്‍ വലിക്കുകയാണെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത് ?
               "അതെ. മുഴുവനും . ഓരോ ചില്ലിയും ."
               "അപ്പം ഡെപ്പോസിറ്റ് ചെയ്യുന്നില്ലെന്നാണോ?-അന്തം വിട്ട ക്ലെര്‍ക്ക്‌ ചോദിച്ചു .
               "അതെ. ചെയ്യുന്നില്ല  "
              ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ ഞാന്‍ കലിപ്പായതാണെന്ന് അവര്‍ കരുതിക്കോട്ടെ എന്ന് ഞാന്‍ വിചാരിച്ചു .  
              ഞാന്‍    ഉഗ്ര കോപിയായ ഒരു മനുഷ്യന്‍റെ ഭാവം പൂണ്ടു .
              ക്ലെര്‍ക്ക് എനിക്ക് പണം തരാനോരുങ്ങി .
              "എങ്ങനെയാണ് പണം വേണ്ടത് ?
               "എന്തോന്ന് ?"
                "അല്ല ..പണം എങ്ങനെയാണ് വേണ്ടതെന്ന്‍ ചോദിക്കുവായിരുന്നു "
                "ഓ ...അമ്പതായിട്ട് ..."
                അങ്ങേര്‍ ഒരമ്പതിന്‍റെ നോട്ട് തന്നു .
               "ആറ് എങ്ങനെ വേണം ?"
              "ആറായിട്ട്.." ഞാന്‍ പറഞ്ഞു .
അങ്ങേര്‍ അതെനിക്ക് തന്നതും ഞാന്‍ ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു .

            ബാങ്കിന്‍റെ വാതില്‍ കടന്നപ്പോള്‍ എനിക്ക് പിന്നില്‍ അട്ടഹാസം പോലെ പൊട്ടിച്ചിരി ഉയരുന്നത് ഞാന്‍ കേട്ടു . ബാങ്ക് തകരുകയാണെന്നാണ് ഞാന്‍ കരുതിയത് .
             അതിന് ശേഷം ഞാന്‍ ബാങ്കില്‍ പോയിട്ടേയില്ല . ഞാനിപ്പം  കാശ് എന്‍റെ ട്രൌസറിന്‍റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നത് . സമ്പാദ്യം എന്‍റെ ഷൂസിന്‍റെ സോക്സിനുള്ളിലും .


                                                                                                                    മരിയ റോസ്